Ahmedabad : അന്തരാഷ്ട്ര Twenty20 യിൽ 3000 റൺസ് കടക്കുന്ന് ആദ്യ താരമായി Indian Cricket Team Captain Virat Kohli. England നെതിരെയുള്ള രണ്ടാം T20 മത്സരത്തിലാണ് കോലി തന്റെ പുതിയ റിക്കോർഡ് സ്വന്തമാക്കിയത്.
Who else could it have been?@imVkohli became the first player to score 3000 runs in men's T20Is last night #INDvENG pic.twitter.com/iK87PmnCNF
— ICC (@ICC) March 15, 2021
കഴിഞ്ഞ മത്സരത്തിൽ 3000 ത്തിന് 72 റൺസിന് പന്നിലായിരുന്നു ഇന്ത്യൻ നായകൻ പുറത്താകാതെ നേടിയ 73 റൺസെടുത്താണ് പുതിയ റിക്കോർഡ് കുറിച്ചത്. മത്സരത്തിൽ താരത്തിന്റെ ബാറ്റിങ് മികവിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപിക്കുകയായിരുന്നു.
87 ടി20 മത്സരങ്ങളിൽ നിന്നാണ് കോലി ഈ റിക്കോർഡ് സ്വന്തമാക്കിയത്. 2,839 റൺസെടുത്ത് ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗുപ്തിലാണ് പട്ടികയിൽ വിരാടിന്റെ പിന്നലായി രണ്ടാമതുള്ളത്. 2773 റൺസുമായി രോഹിത് ശർമയാണ് മൂന്നാമതായുള്ളത്. 108 മത്സരങ്ങളിൽ നിന്നായിട്ടാണ് രോഹിത് 2,773 റൺസെടുത്തിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നായകന് വേണ്ടത്ര രീതിയിൽ ശോഭിക്കാൻ സാധിച്ചില്ലായിരുന്നു. എന്നാൽ ആരാധകർക്കായി താരം ആ പ്രതീതി മാറ്റുകയായിരുന്നു ഇന്നലെ അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ.
അതോടൊപ്പം താരത്തിന്റെ അടുത്ത ഒരു റിക്കോർഡിനായി കാത്തിരക്കുകയാണ് ആരാധകർ. അന്തരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്ന റിക്കോർഡിൽ നിലവിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങിനൊപ്പമാണ്. ബാക്കിയുള്ള മൂന്ന് ട്വന്റി20 മത്സരങ്ങളിൽ നിന്ന് അതു സംഭവിക്കുമെന്നാണ് ആരാധകർ കരുതുന്നത്. എന്നാൽ കോലിക്കിതുവരെ ട്വന്റി20യിൽ ഒരു സെഞ്ചുറി പോലുമില്ല.
സെഞ്ചുറി ഇല്ലെങ്കിലും 4 സെഞ്ചുറി ഉള്ള രോഹിത് ശർമയെക്കാളും റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള മാർട്ടിൻ ഗുപ്തിലിനെക്കാളും താരത്തിന്റെ ബാറ്റിങ് ശരാശരി വലിയ രീതിയിൽ വ്യത്യാസമാണ്. 50.86 ട്വന്റി20യിൽ വിരാട് കോലിക്കുളളത്.
കോലിയെ കൂടാതെ അന്തരാഷ്ട്ര മത്സരത്തിൽ ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെയും ബാറ്റിങിൽ മികവിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപിക്കുകയായരുന്നു. 5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും സന്ദർശകരായ ഇംഗ്ലണ്ടും ഓരോ മത്സരം വീതം ജയിച്ചു. നാളെയാണ് മൂന്നാം ട്വന്റി20 മത്സരം നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...