ന്യൂഡൽഹി: ഇന്ത്യയിൽ ആകെ കൊവിഡ് മരണങ്ങൾ അഞ്ച് ലക്ഷം കടന്നു. വെള്ളിയാഴ്ച 1,070 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കേരളത്തിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, കർണാടകയിൽ എന്നി‌വയാണ് മരണ നിരക്ക് കൂടിയ മറ്റ് സംസ്ഥാനങ്ങൾ. യുഎസിനും ബ്രസീലിനും ശേഷം കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന രാജ്യമാണ് ഇന്ത്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് 1,27,496 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെ്യതതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4.2 കോടിയിലെത്തി. സജീവ കേസുകൾ 13.4 ലക്ഷമായി കുറഞ്ഞു.


ജനസംഖ്യയുടെ 93.2 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം 71.3 ശതമാനം പേർക്ക് രണ്ട് ഡോസുകളും നൽകി. 15-17 വയസ് പ്രായമുള്ളവരിൽ ജനസംഖ്യയുടെ 72 ശതമാനം പേർക്കും ആദ്യ ഡോസ് ലഭിച്ചു.


കേരളത്തിൽ വെള്ളിയാഴ്ച 38,684 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.