Covid Fourth Wave: രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക്? ഈ 5 സംസ്ഥാനങ്ങളില്‍ വൈറസ് ബാധയില്‍ വന്‍ കുതിപ്പ്
ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് ഏകദേശം 25,000 കേസുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 % ആയി ഉയർന്നു. ഇതോടെ രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്.
New Delhi: ഇന്ത്യയിൽ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്ത് ഏകദേശം 25,000 കേസുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 % ആയി ഉയർന്നു. ഇതോടെ രാജ്യം കോവിഡ് നാലാം തരംഗത്തിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്.
വാക്സിനേഷന്‍ സമയബന്ധിതമായി നടപ്പാക്കിയതോടെ മരണനിരക്ക് കുറയ്ക്കാന്‍ രാജ്യത്തിന് കഴിഞ്ഞു എന്നത് വസ്തുതയാണ്. നിലവില്‍ രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ദ്ധനയാണ് കാണുന്നത്.
മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ് നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ കൊറോണ ബാധയില്‍ കാണുന്ന വര്‍ദ്ധന കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ 1,494 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 961 കേസുകള്‍ മുംബൈയില്‍ നിന്നാണ് എന്നത് ഈ നഗരം വീണ്ടും കൊറോണയുടെ പിടിയിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്കയാണ് പടര്‍ത്തുന്നത്. കൂടാതെ, മഹാരാഷ്ട്രയിൽ 1,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന തുടർച്ചയായ നാലാം ദിവസമാണ് ഞായറാഴ്ച.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. തുറസ്സായ സ്ഥലങ്ങൾ ഒഴികെയുള്ള പൊതു സ്ഥലങ്ങളിൽ മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം അനുസരിച്ച് ട്രെയിനുകൾ, ബസുകൾ, സിനിമാശാലകൾ, ഓഡിറ്റോറിയങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ, കോളജുകൾ, സ്‌കൂളുകൾ തുടങ്ങിയ അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാണ്.
കേരളം: കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1,500 കടന്ന് 1,544 വരെ എത്തി. 4 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാസം ആദ്യം കേസുകൾ യഥാക്രമം 1,370, 1,278, 1,465 എന്നിങ്ങനെയായിരുന്നു.
കർണാടക: കർണാടകയിലും പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഞായറാഴ്ച 301 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 39,53,359 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആകെ കോവിഡ് മരണം 40,066 ആണ്. ബെംഗളൂരു അർബൻ ജില്ലയിലാണ് നിലവില്‍ കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
തമിഴ്‌നാട്: ഞായറാഴ്ച സംസ്ഥാനത്ത് 107 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിയ്ക്കുന്നത്.
കൂടാതെ, സംസ്ഥാനത്ത് ഒമിക്രോണ്‍ വേരിയന്‍റിന്‍റെ BA.4, BA.5 എന്നീ സബ് വേരിയന്‍റുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യൻ പറഞ്ഞു. 4 പേര്‍ക്ക് BA.4 സ്ഥിരീകരിച്ചപ്പോള്‍ 8 പേര്‍ക്ക് BA.5 സ്ഥിരീകരിച്ചു.
ഡൽഹി: ഡൽഹിയിൽ ഞായറാഴ്ച 343 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 1.91 ശതമാനമാണ്. ഇതോടെ രാജ്യതലസ്ഥാനത്തെ കോവിഡ്-19 കേസുകളുടെ എണ്ണം 19,08,730 ആയി ഉയർന്നപ്പോൾ മരണസംഖ്യ 26,212 ആയി. ശനിയാഴ്ച, തലസ്ഥാനത്ത് 405 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, 2.07 ശതമാനം പോസിറ്റിവിറ്റി നിരക്ക്, പുതിയ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...