ന്യൂഡൽഹി: ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 33,750 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 123 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,81,893 ആയി ഉയർന്നു. സജീവ കേസുകൾ 1,45,582 ആണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

സജീവ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 22,781 കേസുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 10,846 പേർ രോ​ഗമുക്തരായി. ഇതോടെ ആകെ രോ​ഗമുക്തരായവരുടെ എണ്ണം 3,42,95,407 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 175 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം ഒമിക്രോൺ കേസുകളുടെ എണ്ണം 1,700 ആയി. ഒമിക്രോൺ ബാധിച്ച 639 പേർ രോ​ഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ALSO READ: Kerala Omicron Update | സംസ്ഥാനത്ത് 45 പേർക്കും കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; 9 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവർ


മഹാരാഷ്ട്രയിൽ 510 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി 351, കേരളം 156, ഗുജറാത്ത് 136, തമിഴ്‌നാട് 121 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടിക. തെലങ്കാന, രാജസ്ഥാൻ, കർണാടക, ആന്ധ്രാപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഗോവ, ഹിമാചൽ എന്നിങ്ങനെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


രാജ്യത്തെ രോ​ഗമുക്തി നിരക്ക് 98.2 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,30,706 വാക്‌സിൻ ഡോസുകൾ നൽകി. തിങ്കളാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് നൽകിയ കോവിഡ് വാക്സിനേഷൻ ഡോസുകൾ 145.68 കോടി (145,68,89,306) കവിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.