Covid-19: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് 19 സ്ഥിരീകരിച്ചു
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് -19 സ്ഥിരീകരിച്ചു.
New Delhi: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കോവിഡ് -19 സ്ഥിരീകരിച്ചു.
നിലവിൽ അദ്ദേഹം ഹോം ക്വാറന്റൈനിലാണ്. കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്ററിലൂടെയാണ് അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവരോട് പരിശോധന നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചു.
അദ്ദേഹം നേരിയ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
ജനുവരി 8 ന്, ഒരു വെബിനാര്‍ അഭിസംബോധന ചെയ്ത രാജ്‌നാഥ് സിംഗ് (Rajnath Singh) പെൺകുട്ടികൾക്ക് സായുധ സേനയിൽ ചേരാൻ അവസരം നൽകുന്നതിനായി രാജ്യത്ത് 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ നീക്കം രാജ്യത്തിന്‍റെ വളർച്ചയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: Kerala COVID Update | സംസ്ഥാനത്ത് ഇന്ന് 5797 പേർക്ക് കോവിഡ്; ടിപിആർ 12ന് മുകളിൽ
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,79,723 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29% ത്തില്‍ എത്തിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഒമൈക്രോൺ വകഭേദത്തിന്‍റെ 4,033 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...