CDS Bipin Rawat: ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് എന്ത് സംഭവിച്ചു? സഭയില്‍ വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

തമിഴ്‌നാട്ടിലെ  കുനൂരില്‍  ഉണ്ടായാ  ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തെ  ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്‍റെ ഭാര്യ  മധുലിക റാവത്ത്  ഉൾപ്പെടെ 13 പേരുടെ മരണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 12:33 PM IST
  • തമിഴ്‌നാട്ടിലെ കുനൂരില്‍ ഉണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു.
CDS Bipin Rawat: ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് എന്ത് സംഭവിച്ചു?  സഭയില്‍ വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

New Delhi: തമിഴ്‌നാട്ടിലെ  കുനൂരില്‍  ഉണ്ടായാ  ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തെ  ആദ്യ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്‍റെ ഭാര്യ  മധുലിക റാവത്ത്  ഉൾപ്പെടെ 13 പേരുടെ മരണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു.

"ബുധനാഴ്‌ച 12.08 ന് ഇന്ത്യൻ വ്യോമസേനയുടെ ഒരു  MI 17V5 ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു, ആ ഹെലികോപ്റ്ററില്‍  CDS ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേർ ഉണ്ടായിരുന്നു."  രാജ്‌നാഥ് സിംഗ്  പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ ഒരു MI 17V5 ഹെലികോപ്റ്റർ ബുധനാഴ്ച തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കുനൂർ പ്രദേശത്ത് തകർന്നു, ദുരന്തത്തില്‍  രാജ്യത്തിന് ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനെയും അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തിനേയും ഒപ്പം 11 വീരസൈനികരെയും നഷ്ടപ്പെട്ടു. 

Alo Read: Viral Video: ഒറ്റ നിമിഷത്തിനുള്ളില്‍ അപ്രത്യക്ഷം...!! CDS ജനറൽ ബിപിൻ റാവത്തിന്‍റെ ഹെലികോപ്റ്റർ അപകടത്തിന് തൊട്ടുമുമ്പ്

14 പേരായിരുന്നു   ഇന്ത്യൻ വ്യോമസേനയുടെ  MI 17V5 ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.  ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്.  ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

അപകടത്തെക്കുറിച്ച് വ്യോമസേന  (IAF) അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.  എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ  നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇന്നലെതന്നെ അന്വേഷണ സംഘം വെല്ലിങ്ടണിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു.   

അതേസമയം,  CDS ബിപിൻ റാവത്തിന്‍റെ ഭൗതികശരീരം  ഇന്ന് വൈകിട്ട് ഡൽഹിയിൽ എത്തിക്കും.  പൂർണ സൈനിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കാരം നടത്തും. 

Also Read: Bipin Rawat Death: ബിപിൻ റാവത്തിന്റെ സംസ്ക്കാരം നാളെ; ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും

Mi 17V5 ഹെലികോപ്റ്റർ ദുരന്തം ചോദ്യമുയര്‍ത്തുകയാണ്. കാരണം  വളരെ സുരക്ഷിതമായ ഹെലികോപ്റ്ററായാണ്  Mi 17V5 ഹെലികോപ്റ്റർ കണക്കാക്കപ്പെടുന്നത്.   ഇതിന് രണ്ട് എഞ്ചിനുകളാണുള്ളത്, അത് പറത്തുന്ന വ്യോമസേനയുടെ പൈലറ്റുമാർ ഉയർന്ന പരിശീലനവും  നേടിയവരും പരിചയസമ്പന്നരുമാണ്, ഏത് സാഹചര്യത്തിലും യാത്രക്കാരെ സുരക്ഷിതരാക്കി ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ പരിശീലനം നേടിയവരാണ് ഇവര്‍. ഇതൊക്കെയാണെങ്കിലും, ഇത്രയും വലിയ അപകടമുണ്ടായതും CDS ബിപിൻ റാവത്തുള്‍പ്പെടെ  13 പേരുടെ മരണവും ഒരു വലിയ ചോദ്യമാണ്, അതിനുള്ള ഉത്തരം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News