Covid India Update: പ്രതിദിനം 10,000ലധികം കേസുകള്‍, വിമാനയാത്രക്കാര്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രം
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധന കണക്കിലെടുത്ത് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.
New Delhi: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർദ്ധന കണക്കിലെടുത്ത് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.
അന്താരാഷ്ട്ര വിമാനങ്ങളിൽ ഇന്ത്യയിൽ എത്തുന്ന യാത്രക്കാരുടെ ആർടി-പിസിആർ (RT-PCR) ടെസ്റ്റ് നടത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സർക്കാർ ബുധനാഴ്ച ആവശ്യപ്പെട്ടു. ഈ ടെസ്റ്റ് എല്ലാവർക്കും ബാധകമല്ല. റാൻഡം ആർടി-പിസിആർ ടെസ്റ്റ് നടത്താനാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരിയ്ക്കുന്നത്. കുറഞ്ഞത് 2 ശതമാനം യാത്രക്കാരുടെ ആർടി-പിസിആർ ടെസ്റ്റ് നടത്താനാണ് നിര്‍ദേശം.
Also Read: Covid: രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 14,506 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളിൽ 30 മരണവും
കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിൽ 10,000-ത്തിലധികം കോവിഡ് -19 കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കോവിഡ് -19 കേസുകളും അവയുടെ വകഭേദങ്ങളും കണ്ടെത്തുന്നതിനുള്ള സർക്കാരിന്‍റെ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമാണിത്
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ജൂൺ 9 ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പുറപ്പെടുവിച്ച പ്രത്യേക മാർഗ്ഗ നിർദ്ദേശത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിയ്ക്കുന്നത്. കേസുകൾ നേരത്തെ കണ്ടെത്താനും സ്ഥിരീകരിച്ച കേസുകൾ കൃത്യസമയത്ത് വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ പുതുക്കിയ മാർഗ്ഗ നിർദ്ദേശം നടപ്പാക്കാനും ഭൂഷൺ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
നിലവിലുള്ള ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം ( Integrated Disease Surveillance Programme (IDSP)) സംവിധാനത്തിനുള്ളിൽ കോവിഡ്-19 നിരീക്ഷണം പൂർണ്ണമായി സംയോജിപ്പിക്കുക എന്ന ദീർഘകാല വീക്ഷണത്തോടെയാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്ന് ഭൂഷൺ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 18,819 പുതിയ കേസുകളും 39 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...