Chennai ൽ സിംഹങ്ങൾക്ക് കോവിഡ് 19 രോഗബാധ; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൃഗശാല സന്ദർശിച്ചു
മുഖ്യമന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരോട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തന്നെ ഏറ്റവും മികച്ച ചികിത്സ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
Chennai: ചെന്നൈ അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിൽ ഏഷ്യാറ്റിക് സിംഹങ്ങൾക്ക് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സിംഹങ്ങളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ആന്റി ബൈക്കോടിക്സ് നൽകി ചികിത്സ ആരംഭിക്കുകയും ചെയ്‌തു. വണ്ടലൂർ സൂ എന്നറിയപ്പെടുന്ന മൃഗശാലയിലാണ് സിംഹങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (MK Stalin) മൃഗശാലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാത്രമല്ല മുഖ്യമന്ത്രി വനം വകുപ്പ് ഉദ്യോഗസ്ഥരോട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തന്നെ ഏറ്റവും മികച്ച ചികിത്സ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
മാത്രമല്ല മൃഗശാലയിൽ അണുനശീകരണം നടത്തണമെന്നും മൃഗശാലയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വാക്‌സിനേഷൻ നടത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
തമിഴ്നാട് (Tamilnadu) സൂ അതോറിറ്റിയുടെ ചെയർപേഴ്‌സൺ കൂടിയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അദ്ദേഹം പരിസ്ഥിതി സൗഹൃദ ബാറ്ററി ഔട്ടോയിലാണ് മൃഗശാലയിൽ സന്ദർശനം നടത്തിയത്. രോഗം പടർന്ന് പിടിക്കാതിരിക്കാൻ എന്തൊക്കെ ചെയ്തുവെന്ന് മൃഗശാലയുടെ ഡയറക്ടറായ ദേബാശിഷ് ജന അദ്ദേഹത്തോട് വിശദമാക്കുകയും ചെയ്‌തു.
ALSO READ: കോവിഡിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സഹായവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
മാത്രമല്ല 3 സിംഹങ്ങളിൽ നിന്നും 4 കടുവകളിൽ നിന്നുമുള്ള സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അറിയിച്ചിട്ടുണ്ട്. മാത്രമല്ല വൈറസിന്റെ ഏത് വകഭേദമാണ് സിംഹങ്ങളിൽ ബാധിച്ചതെന്ന് അറിയാൻ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജിയിലേക്കും അയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy