Vaccine വിതരണത്തിൽ സുതാര്യതയില്ലെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം; വാക്സിൻ നയത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർധൻ

സർക്കാരിന്റെ വാക്സിൻ പ്രവർത്തനങ്ങളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വിതരണം ചെയ്തതെന്നും ഹർഷവർധൻ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 11:07 AM IST
  • രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികൾക്ക് 2021 മെയ് വരെ 1.2 കോടി ഡോസ് വാക്സിനുകളാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് ഹർഷവർധൻ വ്യക്തമാക്കി
  • വാക്സിൻ നയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു
  • കേന്ദ്രത്തിന്റെ വാക്സിൻ നയം വിവേചനപരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു
  • ആദ്യഘട്ട വാക്സിനേഷൻ സൗജന്യവും 45 വയസിന് താഴെയുള്ളവർക്കുള്ള വാക്സിനേഷൻ പണം ഈടാക്കിയും നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി
Vaccine വിതരണത്തിൽ സുതാര്യതയില്ലെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം; വാക്സിൻ നയത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർധൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ (Covid vaccine) വിതരണത്തിൽ സുതാര്യതയില്ലെന്ന റിപ്പോർട്ടുകളെ തള്ളി കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർധൻ രം​ഗത്തെത്തി. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വിതരണം ചെയ്തത് സുതാര്യമായാണ്. സർക്കാരിന്റെ വാക്സിൻ പ്രവർത്തനങ്ങളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് സ്വകാര്യ ആശുപത്രികൾക്ക് (Private hospitals) വാക്സിൻ വിതരണം ചെയ്തതെന്നും ഹർഷവർധൻ വ്യക്തമാക്കി.

 

കൊവിഡ് പ്രതിരോ​ധ വാക്സിൻ വിതരണത്തിൽ തുല്യതയില്ലെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഹർഷവർധൻ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾക്ക് സുതാര്യമായാണ് വാക്സിൻ വിതരണം നടത്തിയത്. രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികൾക്ക് 2021 മെയ് വരെ 1.2 കോടി ഡോസ് വാക്സിനുകളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും ഹർഷവർധൻ വ്യക്തമാക്കി.

ALSO READ: COVID Vaccine സംസ്ഥാനത്ത് ഒരു കോടിയലധികം ഡോസുകൾ നൽകിയെന്ന് ആരോഗ്യ വകുപ്പ്

വാക്സിൻ നയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി (Supreme court) കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രത്തിന്റെ വാക്സിൻ നയം വിവേചനപരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആദ്യഘട്ട വാക്സിനേഷൻ സൗജന്യവും 45 വയസിന് താഴെയുള്ളവർക്കുള്ള വാക്സിനേഷൻ പണം ഈടാക്കിയും നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനും 45 വയസിന് താഴെയുള്ളവർക്ക് പണം ഈടാക്കി വാക്സിൻ നൽകാനുമുള്ള തീരുമാനം പ്രഥമദൃഷ്ട്യാ, ഏകപക്ഷീയവും വിവേചനപരവും ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് വാക്സിൻ നയത്തിൽ (Vaccine policy) വിശദീകരണവുമായി ആരോ​ഗ്യമന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലയ് 15നകം Covid vaccine നൽകാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം, വാക്സിൻ വിതരണത്തിൽ ​ഗ്രാമങ്ങൾ കടുത്ത അവ​ഗണന നേരിടുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. ന​ഗരങ്ങളിലുള്ളവർക്ക് വേ​ഗത്തിൽ വാക്സിൻ ലഭ്യമാകുന്നുണ്ട്. എന്നാൽ ​ഗ്രാമങ്ങളിൽ വാക്സിൻ വിതരണം വളരെ മന്ദ​ഗതിയിലാണെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News