Covid19 India Live Update :2,57,299 പേര്‍ക്ക് മാത്രം കോവിഡ്, 3,57,630 പേര്‍ക്ക് രോഗമുക്തി
ഇത് വരെ 2,30,70,365 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്
ന്യൂഡല്‍ഹി: കോവിഡ് (Covid19) ബാധിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കോവിഡ് ബാധിച്ചു.3,57,630 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 4194 പേരാണ് കോവിഡ് മൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇത് വരെ രാജ്യത്ത് 2.62 കോടി പേർക്കാണ് കോവിഡ് ബാധിച്ചത്.
ഇത് വരെ 2,30,70,365 പേരാണ് കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. വൈറസ് ബാധ മൂലം മരിച്ചത് 2,95,525 പേരാണ്. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്.
തമിഴ്‌നാട്ടില്‍ മാത്രം 35000-ന് മുകളിലാണ് രോഗ ബാധിതരായുള്ളത്. മഹാരാഷ്ട്രയില്‍ 30000-ല്‍ താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.തമിഴ്‌നാട്ടില്‍ 36,184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 467 പേരാണ് മരിച്ചത്. രോഗ മുക്തി മാത്രം 24,478 പേര്‍ക്ക്
മഹാരാഷ്ട്രയില്‍ 29,644 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 44,493. ഇന്ന് 555 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092. ആകെ രോഗ മുക്തര്‍ 50,70,81. ആകെ മരണം 86,618. നിലവില്‍ 3,67,121 ആക്ടീവ് കേസുകള്‍.
Also Read: MiG-21 വിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു
കേരളത്തിൽ മെയ് 31 വരെ വീണ്ടും ലോക്ക് ഡൌൺ നീട്ടിയിട്ടുണ്ട്. കർണ്ണാടകത്തിലും ലോക്ക് ഡൌൺ 14 ദിവസത്തേക്ക് വീണ്ടും നീട്ടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...