MiG-21 വിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു

പഞ്ചാബിലെ മോഗ (Moga) മേഖലയിലാണ് വിമാനം തകർന്ന് വീണത്.  സംഭവത്തിൽ വ്യോമസേന വൈമാനികൻ വീരമൃത്യുയടഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : May 21, 2021, 10:13 AM IST
  • വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു.
  • പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്ന് വീണത്.
  • സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരിയാണ് വീരമൃത്യു വരിച്ചു
MiG-21 വിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു

ന്യുഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു.  പഞ്ചാബിലെ മോഗ (Moga) മേഖലയിലാണ് വിമാനം തകർന്ന് വീണത്.  സംഭവത്തിൽ വ്യോമസേന വൈമാനികൻ വീരമൃത്യുയടഞ്ഞു. 

 

 

പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം (MiG21) തകർന്ന് വീണത്.  സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.  സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരിയാണ് വീരമൃത്യു വരിച്ചത്.   വൈമാനികനായ അഭിനവ് ചൗദ്ധരിയെയാണ് നഷ്ടമായതെന്ന് വ്യോമസേന അറിയിച്ചു. മോഗ ജില്ലയിലെ ലാംഗിയാന ഗ്രാമത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.  

Also Read: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാകാതെ കോൺഗ്രസ്സ് 

ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകടമാണിത്.  മാർച്ചിൽ നടന്ന അപകടത്തിൽ ഗ്രൂപ് ക്യാപ്റ്റൻ കൊല്ലപ്പെട്ടിരുന്നു.  അതിന് മുൻപ് ജനുവരിയില് രാജസ്ഥാനിലെ സൂറത്ത്ഗഡിൽ മിഗ് 21 തകർന്ന് വീണിരുന്നു പക്ഷേ പൈലറ്റ് രക്ഷപ്പെട്ടിരുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News