ചെന്നൈയിൽ ആറ് കൊവിഡ് രോഗികൾ ചികിത്സ ലഭിക്കാതെ മരിച്ചു
ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവർ നാല് മണിക്കൂറോളം ആംബുലൻസിൽ കഴിഞ്ഞു. ഡോക്ടർമാർ ആംബുലൻസിൽ എത്തി ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ആറ് പേരും മരിച്ചു
ചൈന്നൈ: ചെന്നൈയിൽ ആറ് കൊവിഡ് (Covid) രോഗികൾ ചികിത്സ ലഭിക്കാതെ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവർ നാല് മണിക്കൂറോളം ആംബുലൻസിൽ കഴിഞ്ഞു. ഡോക്ടർമാർ ആംബുലൻസിൽ എത്തി ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ആറ് പേരും മരിച്ചു. ചെന്നൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലാണ് (Hospital) സംഭവം നടന്നത്. ആംബുലൻസിൽ 24 പേർ അതീവഗുരുതരാവസ്ഥയിൽ ചികിത്സ കാത്ത് കഴിയുകയാണ്. 1200 കിടക്കകളുള്ള ആശുപത്രിയിൽ എല്ലാത്തിലും രോഗികൾ ഉണ്ട്.
അതേസമയം, രാജ്യത്ത് പുതുതായി 3,62,727 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 4,120 പേർ കൊവിഡ് (Covid) ബാധിച്ച് മരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ആകെ 37,04,099 പേരാണ് നിലവിൽ രോഗബാധിതരായി കഴിയുന്നത്. 18,64,594 സാമ്പിളുകളാണ് ഇന്നലെ പരിശോധനക്ക് വിധേയമാക്കിയത്.
ALSO READ: ഗംഗയിലും പോഷക നദികളിലും മൃതദേഹങ്ങൾ: കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടു
കൊവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ഓക്സിജൻ, മരുന്ന് ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിന് വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡാനന്തര രോഗമായ മ്യൂക്കോമൈക്കോസിസിനുള്ള മരുന്ന് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നത് സംബന്ധിച്ചും പ്രധാനമന്ത്രി ചർച്ച നടത്തി.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. കർണാടകയിലും തമിഴ്നാട്ടിലും മുപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. 10 ലക്ഷത്തിനടുത്ത് ആളുകൾക്കാണ് ബെംഗളൂരുവിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.