ഗായകന്‍ എസ്.പി. ബാലസുബ്രമണ്യത്തിന്റെ നില ഗുരുതരം...
കോവിഡ്-19 ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്. പി. ബാലസുബ്രമണ്യ (S P Balasubrahmanyam) ത്തിന്‍റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
ചെന്നൈ : കോവിഡ്-19 ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്. പി. ബാലസുബ്രമണ്യ (S P Balasubrahmanyam) ത്തിന്‍റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടയാണ് ബാലസുബ്രമണ്യം ഇപ്പോള്‍ തുടരുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ചെന്നൈ എംജിഎം ഹെൽത്ത് കെയറിലെ ഒരു സംഘം ഡോക്ടർമാരുടെ കര്‍ശന നിരീക്ഷണത്തിലാണ് അദ്ദേഹം. ആഗസ്റ്റ് 13 ന് രാത്രി അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതോടെയാണ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
Also read: കോവിഡ് ബാധയില്‍ റെക്കോര്‍ഡ് തിരുത്തി കേരളം, 1,569 പേര്‍ക്ക് കൂടി കോവിഡ്
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചെന്നൈ എംജിഎം ഹെൽത്ത് കെയറില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അഗസ്റ്റ് 5നാണ് എസ്. പി. ബാലസുബ്രമണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചത്.