Mumbai: ബോളിവുഡ് താരം  സോനു സൂദിന് (Sonu Sood) കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊറോണ  സ്ഥിരീകരിച്ച വിവരം  താരം തന്നെയാണ്  സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

താരം ഇപ്പോള്‍ സെല്‍ഫ്  ക്വാറന്റൈനിലാണ്.  "Covid Positive, Mood and Spirit Suprer Positive", അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.  മുന്‍കരുതല്‍ എന്ന നിലയില്‍ സെല്‍ഫ് ക്വാറന്റൈനിലായിരുന്നുവെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍  കൃത്യമായി പാലിക്കുന്നുണ്ട്  എന്നും  സോനു  (Sonu Sood) പറഞ്ഞു. 


'ഇന്ന് രാവിലെയാണ് Covid -19 സ്ഥിരീകരിച്ചത്. മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്ക് മുന്‍പേ  തന്നെ ക്വാറന്റൈനിലായിരുന്നു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍  കൃത്യമായി പാലിക്കുന്നുണ്ട്, വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരാളം സമയം ഇത് മൂലം ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്കു വേണ്ടി ഞാനെപ്പോഴും ഉണ്ടാകുമെന്ന് മാത്രം ഓര്‍ക്കുക', സോനു ആരാധകര്‍ക്കായി പങ്കുവച്ച കുറിപ്പില്‍  പറയുന്നു.



അടുത്തിടെയാണ് താരം  കോവിഡ്  വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.  കൂടാതെ, പഞ്ചാബ് കോവിഡ് വാക്സിനേഷന്‍  പദ്ധതിയുടെ  ബ്രാന്‍ഡ് അംബാസഡറും കൂടിയാണ് സോനു സൂദ്. ഈ മാസം ആദ്യമാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇക്കാര്യം സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. 


Also read: Covid 19 Second Wave: രാജ്യത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ? രണ്ടര ലക്ഷത്തോട് അടുത്ത് കൊവിഡ് രോഗബാധിതർ


ബോളിവുഡ്- തെന്നിന്ത്യന്‍-ചിത്രങ്ങളില്‍ സജീവമായ സോനു സൂദ് കോവിഡ് കാലത്ത് നടത്തിയ  സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ  ഏറെ  ശ്രദ്ധ നേടിയിരുന്നു.   Lockdown പ്രഖ്യാപിച്ച സമയത്ത്   രാജ്യത്തെ  വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ  തൊഴിലാളികളെ സ്വദേശങ്ങളില്‍  എത്തിച്ചേരാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും സോനു മുന്‍കൈയെടുത്തിരുന്നു. അദ്ദേഹം ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.