Covid വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,52,879 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Lucknow: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,52,879 പേർക്കാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
വൈറസ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രങ്ങള്‍ കടുപ്പിക്കുകയാണ്. മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴ, Night Curfew തുടങ്ങിയ നടപടികള്‍ സംസ്ഥാനങ്ങള്‍ ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു.
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ആരാധനാലയങ്ങളില്‍ ഒരേസമയം 5 പേരില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. നവരാത്രി, റമദാന്‍ ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിയ്ക്കുന്നത്.
കൂടാതെ, എല്ലാ ജില്ലകളിലും ഇന്‍റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ Night Curfew ഏര്‍പ്പെടുത്തുകയും ചെയ്തു.
രോഗവ്യപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 4000 ഐ.സി.യു കിടക്കകള്‍ സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങള്‍ എത്രയും വേഗം പൂരത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. കൂടാതെ, കൂടുതല്‍ ആംബുലന്‍സുകള്‍ തയാറാക്കി വെക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Also read: Covid 19 Second Wave: ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗബാധ; രാജ്യം കടുത്ത ആശങ്കയിൽ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ ഒന്നര ലക്ഷത്തിലധികം കോവിഡ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഉത്തര്‍ പ്രദേശില്‍ 12,787 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 48 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,76,739 ആയി. 9,085 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...