New Delhi: രാജ്യത്ത് 24 മണിക്കൂറിൽ 1,52,879 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. ദിനപ്രതി വർധിച്ച് വരുന്ന കോവിഡ് കണക്കുകൾ രാജ്യത്ത് വൻ ആശങ്കയാണ് ഉയർത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പും പ്രചാരണ പരിപാടികളും സ്ഥിതിയെ കൂടുതൽ രൂക്ഷമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 839 പേർ കൂടി കോവിഡ് രോഗബാധ മൂലം മരിച്ചു. ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1.69 ലക്ഷം ആയി. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.
കേന്ദ്ര സർക്കാർ നൽകുന്ന വിവരങ്ങൾ പ്രകാരം കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ ഉള്ളത്. ഇന്ത്യയുടെ (India) ആകെ കോവിഡ് കണക്കുകളിൽ 72.23 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഉള്ളത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളിൽ 51.23 ശതമാനം പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ 6 ദിവസങ്ങളിൽ മാത്രം ആകെ 7.68 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഈ കാലയളവിൽ ആകെ 4174 പേർ രോഗബാധ മൂലം മരണപ്പെടുകയും ചെയ്യും. മാർച്ച് 31 മുതലാണ് ഇന്ത്യയിൽ കോവിഡ് (Covid 19) രോഗബാധിതരുടെ എണ്ണം വീണ്ടും വർധിക്കാൻ ആരംഭിച്ചത്. മാർച്ച് 31 ന് 53480 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അന്ന് മുതൽ രോഗബാധ മൂലം പ്രതിദിനം മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ ഉണ്ടായിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (Maharashtra) . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 55,411 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെ തുടർന്ന് രോഗബാധ നിയന്ത്രിക്കാൻ മഹാരാഷ്ട്രയിൽ വീക്കെൻഡ് കർഫ്യൂവും രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഉണ്ടാകാനും സാധ്യതയുണ്ട്. ഡൽഹിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നവരെ ഡൽഹിയിലെ സ്കൂളുകളും കോളേജുകളും അടച്ചു.
ALSO READ: Covid വ്യാപനം രൂക്ഷം; മധ്യപ്രദേശിലെ നഗരങ്ങളിൽ വെള്ളിയാഴ്ച മുതൽ ലോക്ഡൗൺ
കോവിഡ് പ്രതിദിന കണക്കുകൾ സമാന രീതിയിൽ തുടരുകയാണെങ്കിൽ വീണ്ടും ഒരു ലോക്ക്ഡൗൺ കൂടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മധ്യ പ്രദേശിലും നിരവധി പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല . കോവിഡ് പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ കോവിഡ് രോഗബാധിതരുടെ എണ്ണം 6000 കടന്നതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ചതും വീണ്ടും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...