Covid രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ Lockdown പരിഹാരമല്ല, വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിക്കണം, ഡല്‍ഹി ആരോഗ്യമന്ത്രി
രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഭീഷണിയെ മുഖാമുഖം കാണുമ്പോള്‍ ഇനി വൈറസിനെ പ്രതിരോധിക്കാന്‍ Lockdown ഒരു പരിഹാരമല്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്.
New Delhi: രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഭീഷണിയെ മുഖാമുഖം കാണുമ്പോള്‍ ഇനി വൈറസിനെ പ്രതിരോധിക്കാന്‍ Lockdown ഒരു പരിഹാരമല്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്.
വൈറസിന്‍റെ ജനിതക മാറ്റവും വ്യാപനവും തുടരും, എന്നാല്‍ അതോടൊപ്പം ജീവിക്കാനാണ് ഇനി നാം പഠിക്കേണ്ടത് എന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വൈറസിനെ തടുക്കാന്‍ ലോക്ക്ഡൗണ്‍ ഒരുപാധിയല്ല, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും വൈറസ് എങ്ങനെ പടരുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങിനെയല്ല, ആളുകള്‍ കൂടുതല്‍ ബോധവാന്‍മാരാണ്. എല്ലാവര്ക്കും വാക്സിനേഷന് ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണ് ഇനി വേണ്ടത്. കൂടാതെ, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഡല്‍ഹിയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 4 ദിവസമായി ഡല്‍ഹിയില്‍ ആയിരത്തിന് മുകളിലാണ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,534 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. കൂടാതെ, വെള്ളിയാഴ്ച മാത്രം ഡല്‍ഹിയില്‍ 9 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
Also read: കുട്ടികൾക്ക് Covid-19 വരാനുള്ള സാധ്യത കുറവ്, Vaccination ആവശ്യമോ?
കോവിഡ് ഭീതി നിലനില്‍ക്കുന്ന മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഡല്‍ഹിയും കോവിഡ് ഭീതിയിലാണ്.
കഴിഞ്ഞ മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ 368 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിദിന കേസുകള്‍ കൂടി കൂടി വരുന്നതാണ് കാണുന്നത്. ഇത് തലസ്ഥാന നഗരിയെ കൂടുതല്‍ ആശങ്കയിലാക്കുകയാണ് ....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...