പട്‌ന: രാജ്യം ഒമിക്രോൺ (Omicron) ഭീതിയിലിരിക്കെ സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരം​ഗം (Covid Third Wave) ആരംഭിച്ചതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (Nitish Kumar). കോവിഡ് മൂന്നാം തരംഗത്തിന്റെ സാന്നിധ്യം പരസ്യമായി അംഗീകരിച്ച വ്യക്തിയാണ് നിതീഷ് കുമാർ. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ നടുവിലാണ് ബിഹാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) 96-ാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ബിഹാർ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഹാർ സർക്കാർ പൂർണ്ണമായും സജ്ജമാണെന്നും മഹാമാരിയെ നേരിടാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന തിരക്കിലാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: രാജ്യത്ത് ഒമിക്രോൺ കേസുകൾ എണ്ണൂറിനടുത്ത്, 9,195 പുതിയ കോവിഡ് രോ​ഗികൾ


അതേസമയം സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ക്രമാനുഗതമായ വർധനവാണ് രേഖപ്പെടുത്തുന്നത്. mygov.in ഡാറ്റ പ്രകാരം നിലവിൽ ബിഹാറിൽ 117 കോവിഡ് കേസുകളുണ്ട്. കോവിഡ് വർധനവിനെ തുടർന്ന് ഡിസംബർ 31 മുതൽ ജനുവരി 2 വരെ പാർക്കുകൾ അടച്ചിടാൻ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.


Also Read: ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുദ്യോ​ഗസ്ഥനും ഒമിക്രോൺ, ആകെ കേസുകൾ 65 ആയി


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9195 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 784 ഒമിക്രോൺ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.