രാജ്യത്ത് ഒമിക്രോൺ കേസുകൾ എണ്ണൂറിനടുത്ത്, 9,195 പുതിയ കോവിഡ് രോ​ഗികൾ

രാജ്യത്ത് ആകെ രോ​ഗ ബാധിതരുടെ എണ്ണം 784 ആയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 29, 2021, 10:47 AM IST
  • ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോ​ഗികളുള്ളത്.
  • 238 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.
  • 167 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.
  • രാജ്യത്ത് 9,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് ഒമിക്രോൺ കേസുകൾ എണ്ണൂറിനടുത്ത്, 9,195 പുതിയ കോവിഡ് രോ​ഗികൾ

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ (Omicron Cases) എണ്ണം വർധിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോ​ഗ ബാധിതരുടെ എണ്ണം 784 ആയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം (Health Ministry) അറിയിച്ചു. 784 ഒമിക്രോൺ രോഗികളിൽ 241 പേർ കോവിഡ് മുക്തരായി.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോ​ഗികളുള്ളത്. 238 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നാലെയുള്ളത്. 167 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 73 കേസുകളുമായി ഗുജറാത്ത് മൂന്നാമതും, 65 കേസുകളുമായി കേരളം നാലാമതും 62 കേസുകളുമായി തെലങ്കാന അഞ്ചാമതുമാണ്.

Also Read: India covid update | രാജ്യത്ത് 24 മണിക്കൂറിനിടെ 6,358 പുതിയ കോവിഡ് കേസുകൾ; ഒമിക്രോൺ കേസുകളുടെ എണ്ണം 653 ആയി

അതേസമയം രാജ്യത്ത് 9,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,08,886 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 302 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,80,592 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. 77,002 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 7,347 പേർ കൂടി രോ​ഗമുക്തരായതോടെ രാജ്യത്ത് രോ​ഗമുക്തി നേടിയവരുടെ എണ്ണം 3,42,51,292 ആയി.

Also Read: ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുദ്യോ​ഗസ്ഥനും ഒമിക്രോൺ, ആകെ കേസുകൾ 65 ആയി

ഇതുവരെ 143.15 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News