ന്യൂഡൽഹി: വൈറസ് വ്യാപനം വളരെ ഉയർന്ന നിലയിൽ ആയതിനാൽ രാജ്യത്ത് കൊവിഡിന്റെ (Covid) മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാർ (Central Government). എന്നാൽ, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറായ കെ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ കൊവിഡ് തരംഗങ്ങൾ നേരിടാൻ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിലെ കൊവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്‌സിനുകൾ ഫലപ്രദമാണ്. പുതിയ വകഭേദങ്ങൾ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങൾ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.


ALSO READ: Kerala Covid Update: ആദ്യമായി നാൽപ്പത്തിനായിരം കടന്ന് കൊവിഡ് രോഗികൾ; സ്ഥിതി അതീവ ഗുരുതരം


അതേസമയം, 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിൽ അധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.  അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമുണ്ട്. മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തോളം സജീവ കേസുകൾ വീതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, രാജ്യത്ത് വീണ്ടും നാല് ലക്ഷത്തോടടുത്ത് പ്രതിദിന കൊവിഡ് (Covid) കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3.82 ലക്ഷം പേർക്കാണ്. കൂടാതെ രാജ്യത്തെ കൊവിഡ് മരണനിരക്ക് വീണ്ടും ഉയർന്നു,. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗബാധയെ തുടർന്ന് ഇന്ത്യയിൽ മരിച്ചത് 3780 പേരായിരുന്നു. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയാണ് നേരിടുന്നത്.


രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,26,188 ആയി. ഇതുവരെ ആകെ 2.06 കോടി ജനങ്ങൾക്കാണ് ഇന്ത്യയിൽ (India) കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.  ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യമൊട്ടാകെ ലോക്ക്ഡൗൺ കൊണ്ടുവരണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാണ് രാജ്യത്തിന്റെ പല ഭാ​ഗത്തും ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.


ALSO READ: Oxygen കിട്ടാതെ വീണ്ടും രോ​ഗികൾ മരിച്ചു; തമിഴ്നാട്ടിൽ മരിച്ചത് 11 പേർ


രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51880 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 48.22 ലക്ഷമായി. 891 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗബധിതർ ഉള്ളത് കേരളം, കർണാടക, ഉത്തർ പ്രദേശ്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ്.


കർണാടകയിൽ ബാംഗ്ലൂരിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ 44631 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16.9 ലക്ഷമായി മാറി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.