Mumbai: മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗം     (Covid Second Wave) തീവ്രത കുറഞ്ഞു വരുമ്പോള്‍  കോവിഡ് ഡെല്‍റ്റ പ്ലസ്  ഭീഷണിയുയര്‍ത്തുകയാണ്.... രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തിയതും മഹാരാഷ്ട്രയിലാണ്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയില്‍ ഡെല്‍റ്റാ പ്ലസ് വൈറസ്‌  (Delta Plus) വ്യാപനത്തിന്‍റെ  വര്‍ദ്ധനവ് വീണ്ടും ആശങ്ക വിതച്ചിരിക്കുന്ന സാഹചര്യത്തില്‍   ഈ   വകഭേദത്തില്‍ നിന്നും ഭീഷണിയുണ്ടെന്നും ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് തുടരണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ  (Uddhav Thackeray) പറഞ്ഞു.


90 കോടി രൂപ ചിലവില്‍ മലാഡില്‍  നിര്‍മ്മിച്ച ജംബോ കോവിഡ് കെയര്‍ സെന്‍റര്‍ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 


ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ കോവിഡ് കെയര്‍ സെന്‍ററില്‍  തീപിടിത്തം തടയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ജംബോ കോവിഡ് കെയര്‍ സെന്‍ററില്‍   70 ശതമാനം കിടക്കകളും ഓക്സിജന്‍ സൗകര്യമുള്ളതാണ്‌. കൂടാതെ, 200 ICU കിടക്കകളും  . കുട്ടികള്‍ക്കായി പ്രത്യേക ICU യൂണിറ്റും ഉണ്ട്.  വെറും 35 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.  2,170 കിടക്കകളാണ് ഈ ആശുപത്രിയില്‍ ഉള്ളത്. 


 കോവിഡ് ഡെല്‍റ്റ പ്ലസ്  ഭീഷണി ഉയര്‍ന്നതോടെ  ജനജീവിതം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. 


അതേസമയം,  കോവിഡ് ഡെല്‍റ്റ പ്ലസ്  വേരിയന്‍റ് കുട്ടികള്‍ക്ക് കൂടതല്‍ ഭീഷണിയാവുമെന്ന തരത്തില്‍  സൂചനകള്‍ പുറത്തുവന്നിരുന്നു.   എന്നാല്‍, ആശ്വാസത്തിന് വക നല്‍കുന്നതാണ് അടുത്തിടെ നടന്ന   പഠന ങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. 


Also Read: Maharashtra യില്‍ വാരാന്ത്യങ്ങളില്‍ Lockdown, സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണ്ടെന്ന് നിലപാടില്‍ ഉറച്ച് ഉദ്ദേവ് താക്കറെ സര്‍ക്കാര്‍


മുംബൈയില്‍ 18 വയസില്‍ താഴെയുള്ള 50% കുട്ടികളില്‍ കോവിഡ് ആന്‍റീബോഡി ഉണ്ടെന്നാണ് സര്‍വേയില്‍  കണ്ടെത്തിയത്. 2021 മാര്‍ച്ചില്‍ നടത്തിയ സിറോ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍  18 വയസില്‍ താഴെയുള്ളവരില്‍   കോവിഡ് ആന്‍റീബോഡി വന്‍തോതില്‍   വര്‍ദ്ധിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു.


മുംബൈയിലെ വിവിധ ലാബുകളില്‍ നിന്നും ശേഖരിച്ച 2176 സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. 


കോവിഡ്  രണ്ടാം തരംഗത്തിന് ശേഷം  Covid Third Wave ഭീഷണി ഉയര്‍ത്തുമ്പോള്‍ ഇത് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.