New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 37,566 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലാണ് ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകൾ 40000 ത്തിന് താഴെയെത്തുന്നത്. കൂടാതെ 907 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
കോവിഡ് രോഗബാധ (Covid 19) മൂലം ഇതുവരെ ആകെ 3.97 ലക്ഷം പേരാണ് മരണപ്പെട്ടത്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 5,52,659 പേരാണ്. അതായത് ഇതുവരെ കോവിഡ് രോഗബാധ ഉണ്ടായവരുടെ 1.82 ശതമാനം മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.
മാത്രമല്ല തുടർച്ചയായ 47 മത് ദിവസവും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിന കോവിഡ് രോഗവിമുക്തരുടെ എണ്ണത്തേക്കാൾ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 57,000 പേരാണ് കോവിഡ് രോഗവിമുക്തി നേടിയത്. ഇതോട് കൂടി കോവിഡ് രോഗവിമുക്തി നേടിയവരുടെ എണ്ണം 2.93 ലക്ഷമായി.
ALSO READ: രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്ക്; മഹാരാഷ്ട്രയിൽ ഒരു മരണം
ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 2.74 ശതമാനമാണ്. കൂടാതെ തുടർച്ചയായ 22 മത് ദിവസവും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനം ആണ്. ലോകാരോഗ്യ സംഘടന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങൾ സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു. രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 96.87 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ 40 കോടി കോവിഡ് ടെസ്റ്റുകൾ (Covid Test) നടത്തിയിട്ടുണ്ട്. മാത്രമല്ല 52.76 ലക്ഷം കോവിഡ് വാക്‌സിന് ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറുകളിൽ നൽകി കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA