Covid update: രാജ്യത്ത് 12,249 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 13 കോവിഡ് മരണം
Covid update: രാജ്യത്തെ ആകെ സജീവ കോവിഡ് കേസുകളുടെ എണ്ണം 81,687 ആയി. രാജ്യത്ത് ഇതുവരെ 196,45,99,906 കോവിഡ് വാക്സിൻ ഡോസുകളാണ് നൽകിയത്.
ന്യൂഡൽഹി: രാജ്യത്ത് 12,249 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആകെ 9,862 പേർ കോവിഡ് മുക്തരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമാണ്. രാജ്യത്തെ ആകെ സജീവ കോവിഡ് കേസുകളുടെ എണ്ണം 81,687 ആയി. രാജ്യത്ത് ഇതുവരെ 196,45,99,906 കോവിഡ് വാക്സിൻ ഡോസുകളാണ് നൽകിയത്. കഴിഞ്ഞ ദിവസം കോവിഡ് കേസുകളിൽ നേരിയ കുറവ് ഉണ്ടായതിന് ശേഷം ഇന്ന് വീണ്ടും കേസുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്.
ഇന്നലെ 9,923 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 17 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവും രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. കോവിഡ് മുക്തി നേടിയവരുടെ എണ്ണം 4,27,15,193 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.21 ശതമാനമാണ്. രാജ്യവ്യാപകമായി ഇതുവരെ 196.32 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
2020 ഓഗസ്റ്റ് ഏഴിന് 20 ലക്ഷം, ഓഗസ്റ്റ് 23ന് 30 ലക്ഷം, സെപ്റ്റംബർ അഞ്ചിന് 40 ലക്ഷം, സെപ്റ്റംബർ 16ന് 50 ലക്ഷം എന്നിങ്ങനെയായിരുന്നു ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം. സെപ്റ്റംബർ 28ന് ഇത് 60 ലക്ഷം, ഒക്ടോബർ 11ന് 70 ലക്ഷം എന്നിങ്ങനെ കടന്നു. ഒക്ടോബർ 29ന് 80 ലക്ഷം, നവംബർ 20ന് 90 ലക്ഷം, ഡിസംബർ 19ന് ഒരു കോടിയും പിന്നിട്ടു. ഈ വർഷം മെയ് നാലിന് രണ്ട് കോടി, ജൂൺ 23 ന് മൂന്ന് കോടി, ജനുവരി 25 ന് നാല് കോടി എന്നിങ്ങനെ ആകെ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...