Covid Updates: രാജ്യത്ത് 4205 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു; പ്രതിദിന കോവിഡ് കണക്കുകൾ മൂന്നര ലക്ഷത്തിന് താഴെ
ആകെ 3,48,421 പേർക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. 4,205 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.
New Delhi: കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് മൂന്നര ലക്ഷത്തോളം പേർക്ക് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. ആകെ 3,48,421 പേർക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. അത് കൂടാതെ 4,205 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ (India) 90 ശതമാനം ഭാഗങ്ങളിലും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ആണ് കണ്ട് വരുന്നതിന് കേന്ദ്ര സർക്കാർ തിങ്കളാഴ്ച്ച പറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ കണ്ട് വരുന്ന കോവിഡ് വേരിയന്റ് Covid-19 - B.1.617 ആണ്. ഇത് ഇന്ത്യയിൽ കൂടാതെ മറ്റ് 44 രാജയങ്ങളിൽ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയിൽ ഈ വേരിയന്റ് ആദ്യമായി കാണപ്പെട്ടത് ഒക്ടോബറിൽ ആയിരുന്നു.
കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ കനത്ത പ്രതിസന്ധിയാണ് രാജ്യത്തെ ആരോഗ്യമേഖല നേരിടുന്നത്. ഓക്സിജൻ, ആശുപത്രികിടക്കകൾ, മറ്റ് ചികിത്സ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവയ്ക്ക് രാജ്യത്ത് കനത്ത ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രതിസന്ധി അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.
ALSO READ: Oxygen Crisis: തിരുപ്പതിയിലെ ആശുപത്രിയിൽ 11 കൊവിഡ് രോഗികൾ മരിച്ചു
ആരോഗ്യ പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായജസ്തവുമായി ട്വിറ്ററും രംഗത്തെത്തിയിരുന്നു. 15 മില്യണ്‍ ഡോളര്‍(110 കോടി രൂപ) ഇന്ത്യക്ക് കോവിഡ് പ്രതിരോധത്തിനായി നല്‍കുമെന്ന് ട്വീറ്റര്‍ സി ഇ ഒ ജാക് ഡൊറോസി അറിയിച്ചു.കെയര്‍, എയ്ഡ് ഇന്ത്യ, സേവ ഇന്റര്‍നാഷണല്‍ എന്നീ മൂന്ന് എന്‍ ജി ഒകള്‍ക്കായിരിക്കും ട്വിറ്റർ (Twitter) പണം കൈമാറുക ഇതിൽ കെയറിന് 10 മില്യണ്‍ ഡോളറും മറ്റ് രണ്ട് സംഘടനകള്‍ക്കുമായി 2.5 മില്യണ്‍ ഡോളര്‍ വീതമാവും ട്വിറ്റർ നൽകുക.
ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ മുംബൈ Vaccine ഡോസുകൾ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു
ദാരിദ്ര നിര്‍മാജ്ജനത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനയായ കെയര്‍ ട്വിറ്റര്‍ നല്‍കുന്ന പണം കോവിഡ് കെയര്‍ സെന്ററുകള്‍ നിര്‍മിക്കാനും ഓക്‌സിജന്‍ എത്തിക്കാനും മുന്‍നിര പോരാളികള്‍ക്ക് പി പി ഇ കിറ്റ് ഉള്‍പെടെയുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.