Oxygen Crisis: തിരുപ്പതിയിലെ ആശുപത്രിയിൽ 11 കൊവിഡ് രോഗികൾ മരിച്ചു

തിരുപ്പതിയിലെ Ruia ഗവൺമെന്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ദാരുണ സംഭവം.   

Written by - Zee Malayalam News Desk | Last Updated : May 11, 2021, 07:35 AM IST
  • തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജന്റെ അഭാവം മൂലം 11 രോഗികൾ മരിച്ചു.
  • ഓക്സിജന്‍ ടാങ്കറുകള്‍ എത്താന്‍ വൈകിയതിനെ തുടർന്ന് രോഗികള്‍ക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നു.
  • മരിച്ചവരിൽ ഏറെയും ഐസിയുവിൽ കഴിഞ്ഞ രോഗികളാണ്.
Oxygen Crisis: തിരുപ്പതിയിലെ ആശുപത്രിയിൽ 11 കൊവിഡ് രോഗികൾ മരിച്ചു

തിരുപ്പതി:  ആന്ധ്രാപ്രദേശിലെ (AP)തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജന്റെ (OXYGEN) അഭാവം മൂലം 11 രോഗികൾ മരിച്ചു.  തിരുപ്പതിയിലെ Ruia ഗവൺമെന്റ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ദാരുണ സംഭവം. 

 

 

ഓക്സിജന്‍ ടാങ്കറുകള്‍ എത്താന്‍ വൈകിയതിനെ തുടർന്ന് രോഗികള്‍ക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതാണ് പതിനൊന്ന് പേരുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഏറെയും ഐസിയുവിൽ കഴിഞ്ഞ രോഗികളാണ്.  ഓക്സിജൻ വിതരണം ഏതാണ്ട് 45 മിനിറ്റോളം തടസപ്പെട്ടിരുന്നു എന്നാണ് സൂചന. 

Also Read: Oxygen കിട്ടാതെ വീണ്ടും രോ​ഗികൾ മരിച്ചു; തമിഴ്നാട്ടിൽ മരിച്ചത് 11 പേർ

ചെന്നൈയില്‍ നിന്നും എത്തേണ്ട ഓക്സിജന്‍ (Oxygen) ടാങ്കറുകളാണ് വൈകിയത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ്.  കോവിഡ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ സജ്ജീകരിച്ചിരിക്കുന്ന ഇവിടെ ഏതാണ്ട് ആയിരം ബെഡുകളാണ് ക്രമീകരിച്ചിട്ടുള്ളത്.  സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടു.

മാത്രമല്ല ഇന്ന് മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായിയെന്നാണ് ചിറ്റൂര്‍ ജില്ലാ കളക്ടര്‍ എം.ഹരിനാരയണന്‍ പ്രതികരിച്ചത്.

Also Read: ഭാവിയിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകില്ലെന്ന് Yogi Adityanath 

 

ഓക്സിജന്‍ വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നുവെങ്കിലും വളരെ വേഗം തന്നെ ഓക്സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പാടാക്കിയത് കൊണ്ട് കൂടുതൽ ദുരന്തം ഒഴിവാക്കാനായെന്നും. ദൗര്‍ഭാഗ്യവശാല്‍ പതിനൊന്ന് പേരുടെ ജീവന്‍ നഷ്ടമായിയെന്നും ഹരിനാരായണൻ പറഞ്ഞു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News