ന്യൂഡൽഹി: ഇന്ത്യയിൽ 13,086 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,35,31,650 ആയി. സജീവ കേസുകൾ 1,14,475 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 5,25,242 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 12,456 പേർ കോവിഡ് മുക്തരായി. മൊത്തം അണുബാധകളുടെ 0.26 ശതമാനം സജീവ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.53 ശതമാനമായി രേഖപ്പെടുത്തിയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 611 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,51,312 കോവിഡ് പരിശോധനകൾ നടത്തി. ഇതുവരെ 86.44 കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.


പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനവുമാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 2020 ഓഗസ്റ്റ് ഏഴിന് 20 ലക്ഷം, ഓഗസ്റ്റ് 23ന് 30 ലക്ഷം, സെപ്തംബർ അഞ്ചിന് 40 ലക്ഷം, സെപ്റ്റംബർ 16ന് 50 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ കോവിഡ് കേസുകളിലെ വർധനവ് രേഖപ്പെടുത്തിയത്. സെപ്തംബർ 28ന് 60 ലക്ഷം, ഒക്ടോബർ 11ന് 70 ലക്ഷം എന്നിങ്ങനെ കോവിഡ് കേസുകൾ വർധിച്ചു.


ALSO READ: കൊവിഡ് കേസുകളിലെ വർധന; ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി; വ്യക്തിപരമായ ശ്രദ്ധ പ്രധാനമെന്നും വീണ ജോർജ്


ഒക്ടോബർ 29ന് 80 ലക്ഷം, നവംബർ 20ന് 90 ലക്ഷം, ഡിസംബർ 19ന് ഒരു കോടിയും കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മെയ് നാലിന് രണ്ട് കോടിയും ജൂൺ 23 ന് മൂന്ന് കോടിയും എന്ന ഭയാനകമായ നാഴികക്കല്ലാണ് രാജ്യം കടന്നത്. ഈ വർഷം ജനുവരി 25ന് കോവിഡ് കണക്ക് നാല് കോടി കവിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.