Covid Vaccination: ജൂലൈ പകുതിയോടെ ഒരു ദിവസം 1 കോടി വാക്‌സിൻ ഡോസുകൾ നൽകുമെന്ന് ICMR മേധാവി
ഈ വർഷത്തിന്റെ അവസാനത്തോടെ 108 കോടി ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
New Delhi: ജൂലൈ പകുതിയോടെയോ ഓഗസ്റ്റോടെയോ ദിനപ്രതി 1 കോടി വാക്‌സിൻ (Covid Vaccine) ഡോസുകൾ നൽകാൻ കഴിയുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി ഡോ ബൽറാം ഭാർഗവ ചൊവ്വാഴ്ച്ച പറഞ്ഞു. ഈ വർഷത്തിന്റെ അവസാനത്തോടെ 108 കോടി ജനങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
രാജ്യത്തെ (India) ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ഇപ്പോൾ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് ഡോ ഭാർഗവ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുള്ള വാക്‌സിൻ നിർമ്മാതാക്കൾ വാക്‌സിൻ കൂട്ടുന്നത് വരെയും പുതിയ നിര്മ്മാതാക്കള് രംഗത്ത് വരുന്നതുമായ സാഹചര്യത്തിൽ ഇനിയൊരു വാക്‌സിൻ ക്ഷാമം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം (Covid 19) അതിരൂക്ഷമായപ്പോൾ ടെസ്റ്റിംഗ്, കര്ശനമായ കണ്ടൈൻമെന്റുമാണ് രോഗബാധ കുറയ്ക്കാൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ രീതി തന്നെ രോഗത്തെ പിടിച്ച് നിർത്താൻ ഇനിയും ഉപയോഗിക്കാൻ കഴിയില്ലെന്നും. ഇതൊരു ശ്വാശ്വതമായ പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ALSO READ: COVID-19 near to home vaccination centers: കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര സർക്കാരിൻറെ നിർദ്ദേശം
കഴിഞ്ഞ മാസം ഉന്നത ആരോഗ്യ വിദഗ്ദ്ധൻ ഡിസംബറോടെ 200 ലധികം വാക്‌സിൻ ഡോസുകൾ ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ രാജ്യത്ത് ഒരു മാസം ഉത്പാദിപ്പിക്കുന്നത് 8.5 കോടി വാക്‌സിൻ ഡോസുകളാണ്. അതായത് ഒരു ദിവസം ഏകദേശം 28.33 ലക്ഷം വാക്‌സിൻ ഡോസുകളാണ് നിർമ്മിക്കുന്നത്. ജൂലൈ അവസാനത്തോടെ കൂടുതൽ വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ കേരളം ഹൈകോടതിയെ അറിയിച്ചിരുന്നു.
ALSO READ: India Covid Update Live: കോവിഡിനെ നേരിട്ട് ഇന്ത്യ, പ്രതിദിന കണക്ക് 1,27 ലക്ഷം മാത്രം
കോവിഷിൽഡും കോവാക്സിനും കൂടാതെ ഉടൻ തന്നെ രാജ്യത്ത് സ്പുട്നിക് വി വാക്‌സിന്റെയും ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഫൈസർ വാക്‌സിനും ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിനും ഉടൻ തന്നെ ഇന്ത്യയിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...