India Covid Update Live: കോവിഡിനെ നേരിട്ട് ഇന്ത്യ, പ്രതിദിന കണക്ക് 1,27 ലക്ഷം മാത്രം

2,795 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 10:34 AM IST
  • ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,81,75,044 പേര്‍ക്കാണ്
  • ഇതുവരെ മരണം 3,31,895
  • 18,95,520 പേരാണ് കോവിഡ് ബാധിച്ചു
  • ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,55,287പേരാണ്.
India Covid Update Live: കോവിഡിനെ നേരിട്ട് ഇന്ത്യ, പ്രതിദിന കണക്ക് 1,27 ലക്ഷം മാത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ പിടിച്ചു കെട്ടാൻ രാജ്യം സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്ന് കാണിച്ച് കണക്കുകൾ താഴേക്ക്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,27 ലക്ഷം കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസം പിന്നിടാറാകുമ്പോൾ ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്.

2,795 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. എന്നാൽ മരണ സംഖ്യയും താരതമ്യേനെ വലിയ അളവിൽ കുറഞ്ഞിട്ടുണ്ട്.ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,81,75,044 പേര്‍ക്കാണ്. ഇതുവരെ മരണം 3,31,895

ALSO READ: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ കേന്ദ്ര സർക്കാരിന്റെ ധനസഹായം, 18 മുതൽ 23 വയസ് വരെ എല്ലാ മാസം സ്റ്റൈഫണ്ട്

നിലവില്‍ രാജ്യത്ത് 18,95,520 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,55,287പേരാണ്. 21,60,46,638 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

ALSO READ: റെംഡിസിവിർ മരുന്ന് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങി സംഭരിക്കണം; കേന്ദ്രീകൃത വിതരണം നിർത്തുന്നുവെന്ന് കേന്ദ്ര സർക്കാർ

അതേസമയം വാക്സിനേഷൻറെ ഇടവേള കൂട്ടണോ അല്ലെങ്കിൽ വാക്സിൻ ഒറ്റ ഡോസാക്കണോ എന്നതിൽ കേന്ദ്ര സർക്കാർ പഠനം നടത്തുകയാണ്. ഇത്  നടപ്പിലായാൽ രണ്ടാം ഡോസ് വാക്സിൻറെ ആവശ്യം ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News