ന്യൂ ഡൽഹി: കോവിഡ് വാക്‌സിനേഷൻ ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശ പട്ടിക പുറത്തിറക്കി. ജനുവരി 16 മുതലാണ് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുക. ആദ്യ ദിനത്തിൽ 3,006 കേന്ദ്രങ്ങളിലായി 3 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിനേഷൻ നൽകും. സംസ്ഥാനത്ത്  ഇതിനായി 133 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Covid Vaccine: സംശയങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി


Vaccine-ന്റെ ഡോസേജ്, ദോഷഫലങ്ങൾ, ശീതീകരണത്തിനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും മാർഗ്ഗ രേഖയിലുള്ളത്.  18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് വാക്‌സിൻ നൽകുക. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കോവിഡ് രോഗ ലക്ഷണമുള്ളവർ, കോവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവർ എന്നിവരെയും വാക്‌സിനേഷനിൽ നിന്ന് ഒഴിവാക്കും.


ഭാരത് ബയോടെക്കിന്റെ COVAXIN സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ Covishield എന്നിവയാണ്  ഇന്ത്യയിൽ അംഗീകാരം ലഭിച്ചിട്ടുള്ള രണ്ട് കോവിഡ് വാക്‌സിനുകൾ. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർ 28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കണം. ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഒരേ വാക്‌സിന്റെത് ആണെന്നും, രണ്ട് ഡോസ് വാക്‌സിനും എടുത്തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്. ആദ്യ ഡോസ് വാക്‌സിന് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർക്ക്, അത് പൂർണമായും ഭേദമായ ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് വാക്‌സിൻ നല്കാൻ പാടുള്ളൂ.


ALSO READ: രാജ്യം കോവിഡ് മുക്തിയിലേക്ക്: Vaccine വിതരണം January 16 മുതൽ


Co-WIN, ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റഫോം വഴിയാണ് വാക്‌സിൻ രജിസ്‌ട്രേഷനും മറ്റ് നടപടി ക്രമങ്ങളും പൂർത്തിയാക്കുക. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ 1075 നമ്പറിൽ 24*7 ഹോട്ട്ലൈൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.