ന്യൂ ഡൽഹി: രാജ്യത്ത് COVID Vaccine വിതരണം ജനുവരി 16 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾ ഉൾപ്പെടെ മൂന്ന് കോടി പേർക്കാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ശേഷം 50 വയസിന് മുകളിൽ ഉള്ളവർക്കും അസുഖ ബാധിതരായ അമ്പത് കഴിയാത്തവർക്കുമായ 27 കോടി പേർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
Vaccination drive to kick off on 16th Jan, 2021. Priority will be given to the healthcare workers and the frontline workers, estimated to be around 3 cr, followed by those above 50 years and the under-50 population groups with co-morbidities numbering around 27 cr: Govt of India pic.twitter.com/M4CzcBzMqf
— ANI (@ANI) January 9, 2021
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. ആരോഗ്യ സെക്ട്രട്ടറി ക്യാബിനറ്റ് സെക്രട്ടറി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ ഉന്നതരും യോഗത്തിൽ പങ്കെടുത്തു.
On 16th January, India takes a landmark step forward in fighting #COVID19. Starting that day, India’s nation-wide vaccination drive begins. Priority will be given to our brave doctors, healthcare workers, frontline workers including Safai Karamcharis: Prime Minister Narendra Modi pic.twitter.com/T4MvVNTlNp
— ANI (@ANI) January 9, 2021
ALSO READ: Bird Flu: ഡൽഹിയിലും പക്ഷിപ്പനി ഭീതി; കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കേരളത്തിൽ 133 കേന്ദ്രങ്ങളിലായിയാണ് കോവിഡ് വാക്സിനേഷൻ (COVID Vaccination) സംഘടിപ്പിക്കുക. വിവിധ കേന്ദ്രങ്ങളിലായി ആദ്യ ദിനം തന്നെ 13,300 പേർക്കാണ് സംസ്ഥാനത്ത് വാക്സിൻ വിതരണം ചെയ്യുന്നത്. എറണാകുളത്ത് 12, തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ 11 ബാക്കി ജില്ലകളിൽ 9 വീതം കേന്ദ്രം വഴിയാണ് വാക്സിനേഷൻ നടത്തുക.
ഇന്ത്യയിൽ രണ്ട് വാക്സിനുകൾക്കാണ് കേന്ദ്രം ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (DCGI) അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. സീറം ഇൻസ്റ്റിറ്റ്യുട്ടിൻ്റെ കൊവിഷീൽഡും ഭാരത് ബയോടെക്കിൻ്റെ കൊവാക്സിനമാണ് കേന്ദ്രം അനുമതി നൽകയി രണ്ട് വാക്സിനുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...