New Delhi : രാജ്യത്ത് 18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കും ഞായറാഴ്ച മുതൽ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകും. ബൂസ്റ്റർ വാക്‌സിൻ ഡോസ് സൗജന്യമായി  നൽകില്ല. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് പണം നൽകി വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് രാജ്യത്ത് സൗജന്യ കോവിഡ്  വാക്‌സിൻ  ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. എന്നാൽ രാജ്യത്തെ ഭൂരിഭാഗം പേർക്കും കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കില്ല.


നിലവിൽ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് വാക്‌സിൻ ഡോസുകൾ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്കുള്ള ബൂസ്റ്റർ വാക്‌സിൻ ഡോസ് എന്നിവയുടെ വിതരണം കൂടുതൽ ഊർജ്ജിതമാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.


രാജ്യത്ത് 15 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 96 ശതമാനം പേർ കോവിഡ് വാക്‌സിൻ ഒന്നാം ഡോസും 83 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ച് കഴിഞ്ഞു. നിരവധി രാജ്യങ്ങളിൽ കോവിഡ് രോഗബാധഹ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ ബൂസ്റ്റർ വാക്‌സിൻ ഡോസ്  വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാതെ വിദേശത്തേക്ക് യാത്ര ചെയ്യാനും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.