ന്യൂഡൽഹി: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാളെ (മാർച്ച് 16) മുതൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങുകയാണ്. മാർച്ച് 14ന് കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്രം അറിയിച്ചു. 12, 13, 14 പ്രായക്കാർക്കാണ് ഹൈദരാബാദിലെ ‘ബയോളജിക്കൽ–ഇ’ കമ്പനി വികസിപ്പിച്ച കോർബെവാക്സ് വാക്സിൻ നൽകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി 21നായിരുന്നു കുട്ടികൾക്ക് കോർബെവാക്‌സിന്റെ അടിയന്തര ഉപയോ​ഗത്തിന് അൻുമതി നൽകുന്നത്. കൊവാക്സിൻ പോലെ 28 ദിവസത്തെ ഇടവേളയിൽ നൽകപ്പെടുന്ന രണ്ട് ഡോസ് കൊവിഡ് വാക്സിൻ ആണ് കോർബെവാക്‌സ്. വാക്സിന് 90% ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡെൽറ്റ വകഭേദത്തിനെതിരെ 80 ശതമാനം ഫലപ്രാപ്തിയുണ്ടന്ന് പറയപ്പെടുന്ന ഈ വാക്സിൻ ഒമിക്രോണിനെതിരെയുള്ള ഫലപ്രാപ്തി വിലയിരുത്തുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.


12-14 പ്രായക്കാർക്കുള്ള കൊവിഡ് വാക്സിനേഷനായി എങ്ങനെ ബുക്ക് ചെയ്യാം?


ആരോഗ്യ സേതു വഴിയോ നേരിട്ടോ CoWIN ആപ്പ് സന്ദർശിക്കുക.


മാതാപിതാക്കളിൽ ഒരാളുടെ മൊബൈൽ നമ്പറിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും വാലിഡ് ആയിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.


മൊബൈലിൽ OTP ലഭിക്കാൻ ക്ലിക്ക് ചെയ്ത് OTP നൽകുക. തുടർന്ന് വേരിഫൈ ചെയ്യുക. 


Cowin ഹോംപേജിൽ പുതിയ വിഭാഗത്തിന് കീഴിൽ കുട്ടിയുടെ ഐഡന്റിറ്റി പ്രൂഫ് അപ്ഡേറ്റ് ചെയ്യുക.


കുട്ടികൾക്ക് അവരുടെ ആധാർ കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.


അടുത്തുള്ള വാക്‌സിനേഷൻ സെന്ററിൽ നിങ്ങൾക്ക് പറ്റുന്ന സമയത്ത് വാക്‌സിനേഷൻ സ്ലോട്ട് ബുക്ക് ചെയ്യുക.


ഒപ്പം, 60 വയസിന് മുകളിലുള്ള എല്ലാവർക്കും നിബന്ധനകളില്ലാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ​ഗുരുതര രോ​ഗമുള്ളവർക്ക് മുൻ​ഗണന നൽകി കൊണ്ടായിരുന്നു നിലവിൽ ഇവർക്ക് ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.