New Delhi: ഗർഭിണികൾക്കും മുലയൂട്ടുന്ന  അമ്മമാര്‍ക്കും   കോവിഡ് പ്രതിരോധ കുത്തിവെപ്പ്  (Covid Vaccination) നൽകുന്ന കാര്യത്തിൽ  തീരുമാനവുമായി കേന്ദ്രസർക്കാർ...  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്,  ഐസിഎംആര്‍ ( The Indian Council of Medical Research - ICMR) നടത്തിയ പഠനമനുസരിച്ച്   ഗർഭിണികളും മുലയൂട്ടുന്ന  അമ്മമാരും നിര്‍ബന്ധമായും  കോവിഡ് വാക്സിന്‍   സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്നു. ബുധനാഴ്ച പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ, ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും കോവിഡ് വാക്സിന്‍ നല്‍കേണ്ടതിന്‍റെ പ്രാധാന്യം അടിവരയിട്ട് പറയുന്നുണ്ട്.



കോവിഡിന്‍റെ ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍  മാതൃമരണനിരക്ക് കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  ഇതോടെയാണ്  ഗർഭിണികൾക്ക് വാക്സിൻ നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗൈനക്കോളജിസ്റ്റ് അസോസിയേഷൻ കേന്ദ്രസർക്കാരിനെ സമീപിച്ചത്.


Also Read: Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്‌സിസ്?


മേയ് 19ന്  കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ്  മാനദണ്ഡത്തിൽ, മുലയൂട്ടുന്ന അമ്മമാർക്ക് കോവിഡ് വാക്സിന്‍  നൽകാമെന്ന് പറഞ്ഞിരുന്നു. 


അതേസമയം,  മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകേണ്ടിവരുന്ന  ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകുന്നതിനെ, ലോകാരോഗ്യസംഘടന  (World Health Organisation - WHO) മുന്‍പേ തന്നെ അനുകൂലിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.