Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്‌സിസ്?

രാജ്യത്ത്  Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന്  ആദ്യ  മരണം  സ്ഥിരീകരിച്ചതോടെ  ആളുകളില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 12:40 AM IST
  • രാജ്യത്ത് Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന് ആദ്യ മരണം സ്ഥിരീകരിച്ചു.
  • Adverse Event Following Immunisation (AEFI) മരണ കാരണമായി പറയുന്നത് അനഫെലാക്‌സിസ് (anaphylaxis - severe allergic reaction) ആണെന്നാണ്.
Anaphylaxis: Covid Vaccine എടുത്തശേഷം മരണം സംഭവിച്ചത് anaphylaxis മൂലം..!! എന്താണ് അനഫെലാക്‌സിസ്?

രാജ്യത്ത്  Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന്  ആദ്യ  മരണം  സ്ഥിരീകരിച്ചതോടെ  ആളുകളില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്.

വാക്സിന്‍ ആണ് ജീവന്‍  നഷടപ്പെടാന്‍   കാരണമെന്ന്  സ്ഥിരീകരിച്ച, വാക്‌സിന്‍റെ  ഗുരുതര പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്ന കേന്ദ്ര സമിതിയായ   Adverse Event Following Immunisation (AEFI) മരണ കാരണമായി പറയുന്നത്  അനഫെലാക്‌സിസ്  (anaphylaxis - severe allergic reaction) ആണെന്നാണ്. 68 കാരനാണ് വാക്‌സിന്‍ എടുത്തതിന് പിന്നാലെ മരിച്ചത്. 2021 മാര്‍ച്ച്  8നായിരുന്നു ഇദ്ദേഹം  Covishield വാക്‌സിന്‍  സ്വീകരിച്ചത്.   

 എന്നാല്‍, എന്താണ്   അനഫെലാക്‌സിസ്? എന്ന് നോക്കാം... അനഫെലാക്‌സിസ്  (anaphylaxis - severe allergic reaction) എന്നാല്‍,  ജീവന്‍ അപഹരിക്കുന്ന അലര്‍ജി എന്ന് വേണമെങ്കില്‍ പറയാം. 

അനഫെലാക്‌സിസ് (anaphylaxis) എന്നത് ഗുരുതരമായ ഒരു അലര്‍ജി പ്രശ്‌നമാണ്.  ഏതെങ്കിലും ഒരു വസ്തുവിനോടുള്ള അലര്‍ജി മൂലം ആ വസ്തുവുമായുള്ള  സമ്പര്‍ക്കത്തെ തുടര്‍ന്ന് മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്. 
 
കോവിഡ് വാക്സിന്‍ സ്വീകരിച്ച 3 പേരില്‍ ഈ അവസ്ഥ  (anaphylaxis) ഗുരുതരമായിരുന്നു. അവരില്‍ ഒരാളാണ് മരണ മടഞ്ഞത്. മറ്റു രണ്ടു പേര്‍ സൗഖ്യം പ്രാപിച്ചു.

അനഫെലാക്‌സിസ് (anaphylaxis) എങ്ങിനെ തിരിച്ചറിയാം? 
 
ഗുരുതരമായ അലര്‍ജി പ്രശ്‌നമാണ് അനഫിലാക്‌സിസ് എന്ന് പറഞ്ഞുവല്ലോ. ചിലര്‍ക്ക് ചില  മരുന്നുകള്‍ അല്ലെങ്കില്‍  വാക്‌സിനുകള്‍ സ്വീകരിക്കുന്നത് മൂലം വളരെ വിരളമായി ഈ അവസ്ഥ വരാറുണ്ട്. കുത്തിവയ്പ് എടുത്ത് സെക്കന്‍ഡുകള്‍ക്കുള്ളിലോ മിനിറ്റുകള്‍ക്കുള്ളിലോ അനഫെലാക്‌സിസ് ബാധിച്ചേക്കാം. ഈ അവസ്ഥ രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും. അനഫെലാക്‌സിസ്  പിടിപെട്ടാല്‍ രക്തസമ്മര്‍ദം വലിയ രീതിയില്‍ കുറയുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്യും.

Alo Read: Death after Vaccination: Covid Vaccine പാര്‍ശ്വഫലത്തെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചു, പ്രത്യേക നിര്‍ദ്ദേശം പുറത്തിറക്കി Covid Pannel

പള്‍സ് അതിവേഗം കുറയുക, ചര്‍മ്മത്തില്‍ അസ്വസ്ഥത തോന്നുക, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ഇതിന്‍റെ  പ്രധാന  ലക്ഷണം.  കുത്തിവയ്പ് എടുത്തതിനുശേഷം ഇത്തരത്തില്‍ ഏതെങ്കിലുമൊരു  ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം..

ലോകാരോഗ്യസംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഗുരുതര പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് അനഫെലാക്സിസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

Trending News