Covid19: രാജ്യത്തെ കേസുകൾ കുറയുന്നു,24 മണിക്കൂറില്‍ 2.81 ലക്ഷം പേര്‍ക്ക് മാത്രം രോഗം
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഇതാദ്യമായാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ എത്തുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് (Covid19) വ്യാപനം കുറയുന്നതായി റിപ്പോർട്ടുകൾ സൂചനകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് ലക്ഷത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2.81 ലക്ഷം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ഇതാദ്യമായാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെ എത്തുന്നത്.ഇതുവരെ രാജ്യത്ത് 24,965,463 പേര്‍ക്കാണ് കോവിഡ് (Covid) ബാധിച്ചത്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,516,997 ആയിട്ടുണ്ട്.
ALSO READ: 15 ദിവസത്തിനുള്ളിൽ 1.92 കോടി വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്രം
കഴിഞ്ഞ ദിവസം ഇത് 3,618,458 ആയിരുന്നു. ഒരു ദിവസത്തെ ഏറ്റവും വലിയ രോഗമുക്തി നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മരണ നിരക്കിൽ കാര്യമായ മാറ്റങ്ങളൊന്നും കുറച്ചു നാളുകളായില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ 4,106 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണ നിരക്ക് 274,390 ആയി.
ALSO READ:ലോകത്തിന് മാതൃകയായ ഇന്ത്യൻ വാക്സിൻ നയം: മറ്റ് രാജ്യങ്ങൾ ഭയന്ന് മാറി, ഇന്ത്യ ഗവേഷണം ആരംഭിച്ചു
അതേ സമയം ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് ഇന്നു മുതൽ വിതരണം ചെയ്യും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങായിരിക്കും മരുന്ന് വിതരണത്തിന് തുടക്കം കുറിക്കുക.
രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഒരു കോടി 92 ലക്ഷം വാക്സിൻ ഡോസുകൾ സൗജന്യമായി നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിൽ ഇന്ന് മുതൽ 18 വയസ്സ് മുതലുള്ളവരുടെ വാക്സിനേഷൻ ആരംഭിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA