Covid-19 Alert: രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചോ? വെറും 2 ദിവസത്തിനുള്ളിൽ ഇരട്ടി പുതിയ കേസുകൾ!
Covid-19 Alert: ഇന്ത്യയിലെ കൊറോണ വൈറസിന്റെ (Coronavirus in India) പ്രതിസന്ധി ഒരിക്കൽക്കൂടി തീവ്രമാകാൻ തുടങ്ങി. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ പുതിയ കേസുകളിൽ 21,000 ൽ അധികം വർദ്ധനവ് ഉണ്ടായി (Covid-19 New Cases).
ന്യൂഡൽഹി: Covid-19 Alert: ഇന്ത്യയിലെ കൊറോണ വൈറസിന്റെ (Coronavirus in India) പ്രതിസന്ധി ഒരിക്കൽക്കൂടി തീവ്രമാകാൻ തുടങ്ങി. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ പുതിയ കേസുകളിൽ 21,000 ൽ അധികം വർദ്ധനവ് ഉണ്ടായി (Covid-19 New Cases).
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 46397 പുതിയ കൊവിഡ് 19 (Covid19) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതുപോലെ ചൊവ്വാഴ്ച (August 24) 25467 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു.
Also Read: Covid update kerala: 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; TPR 19.03, മരണം 215
ഇന്ത്യയിൽ 3.4 ലക്ഷം സജീവ കേസുകളുണ്ട് (There are 3.4 lakh active cases in India)
വേൾഡോമീറ്ററിന്റെ ഡാറ്റ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകെ 46397 പുതിയ കൊറോണ വൈറസ് (Coronavirus) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ 608 പേർ മരിച്ചു. ഇതിനുശേഷം രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയഞ്ച് ലക്ഷത്തി അൻപത്തിയേഴായിരത്തി എഴുന്നൂറ്റിഅറുപത്തിയേഴ് ആയി ഉയർന്നിട്ടുണ്ട്.
കൂടാതെ നാല് ലക്ഷത്തി മുപ്പത്തിയാറായിരത്തി മുന്നൂറ്റിതൊണ്ണൂറ്റിയാറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, രാജ്യത്താകെ 34420 പേർ കൊവിഡ്19 ൽ നിന്നും സുഖം പ്രാപിച്ചിട്ടുണ്ട്. അതിനുശേഷം സുഖം പ്രാപിച്ചവരുടെ എണ്ണം മൂന്ന് കോടി പതിനേഴ് ലക്ഷത്തി എൺപത്തിയൊന്നായിരത്തി നാൽപ്പത്തിയാറായി ഉയർന്നിട്ടുണ്ട്. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തി മുന്നൂറ്റിഇരുപത്തിയഞ്ച് പേർ ചികിത്സയിലാണ്.
പുതിയ കേസുകൾ 2 ദിവസത്തിനുള്ളിൽ ഇരട്ടിയായി (New cases almost doubled in 2 days)
കഴിഞ്ഞ 2 ദിവസങ്ങളിൽ ഇന്ത്യയിൽ കോവിഡ്19 കേസുകളിൽ കുതിച്ചുചാട്ടം ഉണ്ടായി. ഇന്ത്യയിൽ പുതിയ കേസുകൾ ഏകദേശം ഇരട്ടിയായിട്ടുണ്ട്. ഇന്ത്യയിൽ, ഓഗസ്റ്റ് 24 ന് 25467 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് ഇന്ന് (26 August) വന്ന കണക്കുകളേക്കാൾ 20930 കുറവാണ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബുധനാഴ്ച പുതിയ കൊറോണ വൈറസ് കേസുകൾ 37593 ആയി ഉയർന്നു, എന്നാൽ ഇന്ന് പുതിയ കേസുകൾ 46397 ൽ എത്തിയിട്ടുണ്ട്.
67 ശതമാനം കേസുകളും കേരളത്തിൽ റിപ്പോർട്ട് ചെയ്തു (67 percent cases reported in Kerala)
കേരളത്തിൽ വർദ്ധിച്ചുവരുന്ന അണുബാധയുടെ വേഗത കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഭയം വർദ്ധിപ്പിക്കുകയും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച (25 August) വൈകുന്നേരം കേരള ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ പ്രകാരം, 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 31445 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് മൊത്തം കേസുകളുടെ 67 ശതമാനമാണ്. ചൊവ്വാഴ്ച രാവിലെ 24296 കൊറോണ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് കണ്ടെത്തി.
Also Read: Lockdown: തിരുവനന്തപുരത്ത് അഞ്ച് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ
59.55 കോടി വാക്സിൻ ഡോസുകൾ ഇതുവരെ എടുത്തിട്ടുണ്ട് (59.55 crore vaccine doses have been taken so far)
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ അൻപത്തിയോൻപത് കോടി അൻപത്തിയഞ്ച് ലക്ഷത്തി നാലായിരത്തി അഞ്ഞൂറ്റിതൊണ്ണൂറ്റിമൂന്ന് ഡോസ് കൊറോണ വാക്സിൻ രാജ്യത്തുടനീളം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ നാൽപ്പത്തിയാറ് കോടി എട്ട് ലക്ഷത്തി രണ്ടായിരത്തി എഴുന്നൂറ്റി എൺപത്തിമൂന്ന് പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. രണ്ടു ഡോസും എടുത്തവർ 13,47,1810 പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...