CoWIN Update | ഒറ്റ നമ്പറിൽ നിന്ന് 6 പേർക്ക് രജിസ്റ്റർ ചെയ്യാം, കോവിൻ ആപ്പിലെ പുതിയ അപ്ഡേഷനുകൾ ഇങ്ങനെ..
ഗുണഭോക്താക്കൾക്ക് വാക്‌സിനേഷൻ സ്ഥിതി പൂർണമായും വാക്‌സിനേഷൻ എടുത്തതിൽ നിന്ന് ഭാഗികമായി വാക്‌സിൻ എടുത്തതിലേക്കോ വാക്‌സിനേഷൻ എടുക്കാത്തതിലേക്കോ മാറ്റാനും ഭാഗികമായി വാക്‌സിൻ എടുത്തതിൽ നിന്നും വാക്‌സിൻ എടുക്കാത്തതിലേക്കും മാറ്റാൻ സാധിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
വാക്സിൻ രജിസ്ട്രേഷനായി (Vaccine registration) കേന്ദ്ര സർക്കാർ കൊണ്ടുവന്ന സംവിധാനം ആണ് CoWIN ആപ്പ്. നമ്മുടെ ഫോൺ നമ്പർ ഉപയോഗിച്ച് വാക്സിനായി നമുക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ സംവിധാനത്തിൽ ഇപ്പോൾ പുതിയ അപ്ഡേഷൻ കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ (central Government).
ഇനിമുതൽ ഒരു മൊബൈൽ നമ്പറിൽ നിന്ന് 6 പേർക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. നേരത്തെ ഒരേ നമ്പറിൽ നാല് പേർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. പുതിയ അപ്‌ഡേഷൻ പ്രകാരം ഗുണഭോക്താക്കൾക്ക് വാക്‌സിനേഷൻ സ്ഥിതി പൂർണമായും വാക്‌സിനേഷൻ എടുത്തതിൽ നിന്ന് ഭാഗികമായി വാക്‌സിൻ എടുത്തതിലേക്കോ വാക്‌സിനേഷൻ എടുക്കാത്തതിലേക്കോ മാറ്റാനും ഭാഗികമായി വാക്‌സിൻ എടുത്തതിൽ നിന്നും വാക്‌സിൻ എടുക്കാത്തതിലേക്കും മാറ്റാൻ സാധിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (Ministry of Health and Family Welfare) അറിയിച്ചു.
Also Read: CoWIN പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതം, വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍
അതായത് വാക്‌സിനേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ വാക്‌സിനേറ്റർമാർക്കുണ്ടാകുന്ന പിശകുകൾ മൂലം സർട്ടിഫിക്കറ്റിൽ തെറ്റായ വിവരങ്ങൾ വന്നാൽ അത് ഗുണഭോക്താക്കൾക്ക് തന്നെ മാറ്റാൻ സാധിക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾക്കായി അപേക്ഷ സമർപ്പിച്ച ശേഷം 3 മുതൽ 7 ദിവസത്തിനുള്ളിൽ മാറ്റം വെബ്സൈറ്റിൽ അപ്‌ഡേറ്റാകും.
Also Read: CoWIN portal ന് പുതിയ നാലക്ക സെക്യൂരിറ്റി കോഡ് സംവിധാനം ആരംഭിച്ചു; എന്താണിത്? എങ്ങനെ ലഭിക്കും?
അത്തരം ഗുണഭോക്താക്കൾക്ക് നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കും. ഉപയോക്താക്കൾക്ക് തങ്ങളുടെ സർട്ടിഫിക്കറ്റിലെ പിഴവുകൾ തിരുത്താൻ കഴിയുന്ന തരത്തിൽ 'റയിസ് ആൻ ഇഷ്യൂ' എന്ന ഫീച്ചർ ജൂൺ മാസത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ അബദ്ധവശാൽ പിശകുകൾ ഉണ്ടെങ്കിൽ, ഉപയോക്താക്കൾക്ക് അവരുടെ പേര്, ജനന വർഷം, ലിംഗഭേദം എന്നിവയിൽ തിരുത്തലുകൾ വരുത്താൻ സാധിക്കും.
തെറ്റുകൾ എങ്ങനെ തിരുത്താം?
www.cowin.gov.in എന്നതിലേക്ക് പോകുക
നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്യുക
നിങ്ങളുടെ ഫോണിൽ ലഭിച്ച 6 അക്ക OTP നൽകുക
തുടർന്ന് Verify & Proceed എന്നതിൽ ക്ലിക്ക് ചെയ്യുക
അക്കൗണ്ട് വിശദാംശങ്ങളിലേക്ക് (Account Details) പോകുക
വാക്സിൻ എടുത്തവരാണ് നിങ്ങളെങ്കിൽ, "Raise an Issue" എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക
പോർട്ടൽ നിങ്ങളോട് "എന്താണ് പ്രശ്നം?" എന്ന് ചോദിക്കും. "സർട്ടിഫിക്കറ്റിലെ തിരുത്തൽ" എന്നതിന് കീഴിൽ, നിങ്ങൾക്ക് തിരുത്തേണ്ടത് ഏതാണോ അതിൽ ക്ലിക്ക് ചെയ്യുക
ഇതിനുശേഷം, ഒരു ഉപയോക്താവിന് അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും. വിശദാംശങ്ങളുടെ പരിശോധനയ്ക്ക് ശേഷം അവർക്ക് തെറ്റുകൾ ഇല്ലാത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...