New Delhi: Covid വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ട കോവിന്‍  പോര്‍ട്ടല്‍  (CoWIN) പൂര്‍ണ്ണമായും   സുരക്ഷിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിന്‍  (CoWIN) പോര്‍ട്ടല്‍  ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിയ്ക്കുകയായിരുന്നു  കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വാക്‌സിനേഷനായി  രജിസ്റ്റര്‍  ചെയ്യേണ്ട കോവിന്‍  പോര്‍ട്ടല്‍  പൂര്‍ണമായും സുരക്ഷിതമാണെന്നും  ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.


കൂടാതെ, ഉപയോക്താക്കളുടെ ഡാറ്റ പൂര്‍ണ്ണമായും സുരക്ഷിതമാണ് എന്നും അധികൃതര്‍  വ്യക്തമാക്കി.  പോര്‍ട്ടലിലെ വിവരങ്ങള്‍ വിശ്വസനീയവും സുരക്ഷിതവുമായ ഡിജിറ്റല്‍ പരിസരത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.


എന്നാല്‍, കോവിന്‍  (CoWIN) പോര്‍ട്ടല്‍  ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത സംബന്ധിച്ച് കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയവും ഇ.ജി.വി.എ.സിയും തീരുമാനിച്ചതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


Also Read: Covid Vaccination Certificate: കോവിഡ്​ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുണ്ടെങ്കില്‍ അനായാസം തിരുത്താം, എങ്ങനെയെന്നറിയാം


കൂടാതെ,  സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണവും അധികൃതര്‍ നിഷേധിച്ചു.  ആളുകളുടെ ജിയോ ലൊക്കേഷന്‍ കോവിന്‍ ശേഖരിക്കാറില്ല. 
വ്യക്തമാക്കി.


അതേസമയം, പുതിയ മാറ്റങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍  ലഭ്യമാണ്. Covid വാക്സിനേഷന്  ശേഷം  ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിസാര പിഴവുകള്‍ കാണുന്നതായി  പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ, സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ ആളുകള്‍ ബുദ്ധിമുട്ടിയിരുന്നു.   ഈ സാഹചര്യത്തില്‍  തെറ്റുകള്‍ തിരുത്താനുള്ള  മാര്‍ഗ്ഗവും  പോര്‍ട്ടലില്‍ ലഭ്യമാണ്.