റെയിൽവേ നിരക്ക് വര്‍ധനവിലും ഗ്യാസ് വില വർധനവിലും മോദി സർക്കാരിനെ വിമര്‍ശിച്ച് സിപിഎം
സബ്‍സിഡി ഇല്ലാത്ത സിലിണ്ടറിന് 19 രൂപ വർധിപ്പിച്ചതിനു പിന്നാലെയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശനമുന്നയിച്ചത്. വർധനവ് പുതുവത്സര സമ്മാനമാണെന്ന് അദ്ദേഹം പരിഹസിച്ചു.റെയിൽവേ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനു പിന്നാലെയാണ് പുതുവത്സര ദിനത്തിൽ സബ്‍സിഡി ഇല്ലാത്ത സിലിണ്ടർ വിലയും വർധിപ്പിച്ചത്.

സബ്‍സിഡി ഇല്ലാത്ത സിലിണ്ടറിന് 19 രൂപയും വിമാന ഇന്ധനവില (എവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവെല്‍) 2.6 ശതമാനം വിലയുമാണ് വര്‍ധിപ്പിച്ചത്. ഇതേതുടര്‍ന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി വിമര്‍ശനവുമായി രംഗത്ത് വന്നത് .
ട്വിറ്ററിലൂടെയാണ് യെച്ചൂരിയുടെ വിമർശനം.മോദി സർക്കാർ റെയിൽവേ യാത്രാനിരക്ക് വർധനവിനു പിന്നാലെ ജനങ്ങളുടെ ഉപജീവനമാർഗത്തിനു നേരെ മറ്റൊരു ആക്രമണം കൂടി നടത്തിയിരിക്കുന്നു. തൊഴിൽ നഷ്ടങ്ങളുടെയും ഭക്ഷ്യവിലക്കയറ്റത്തിന്‍റെയും ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ കൂലി കുറയുന്ന സാഹചര്യത്തിലാണിതെന്ന് ഓർക്കണം. യെച്ചൂരി പറയുന്നു.
അന്താരാഷ്ട്ര വില വര്‍ധനയാണ് ഇന്ത്യയിലും ഗ്യാസ് വില കൂട്ടാന്‍ കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. വിമാനത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നതാണ് എടിഎഫ്. കിലോലിറ്റര്‍ ഇന്ധനത്തിന് 1637.25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു കിലോലിറ്ററിന് 64,323 രൂപയായി വിമാന ഇന്ധനത്തിന് വില.
തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് എല്‍പിജി വില വര്‍ധനയെന്നത് ശ്രദ്ധേയമാണ്. ഡിസംബറിലും വില വര്‍ധിപ്പിച്ചത് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചായിരുന്നു