Badrinath Highway Cracks: ബദ്രിനാഥ് ഹൈവേയിൽ വിള്ളലുകൾ; ചാർ ധാം യാത്ര ആരംഭിക്കാനിരിക്കെ പുതിയ വിള്ളലുകൾ രൂപപ്പെടുന്നത് ജോഷിമഠിന് സമീപം
Char Dham Yatra 2023: ചാർ ധാം യാത്ര ആരംഭിക്കാനിരിക്കെ ബദരീനാഥ് ഹൈവേയിൽ വിള്ളലുകൾ ഉണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
ജോഷിമഠിന് സമീപമുള്ള ബദരീനാഥ് ഹൈവേയിൽ പുതിയ വിള്ളലുകൾ കണ്ടതായി റിപ്പോർട്ട്. ജോഷിമഠിനും മാർവാരിക്കും ഇടയിലുള്ള 10 കിലോമീറ്റർ ദൂരത്തിലാണ് വിള്ളലുകൾ വികസിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചാർ ധാം യാത്ര ആരംഭിക്കാനിരിക്കെ ബദരീനാഥ് ഹൈവേയിൽ വിള്ളലുകൾ ഉണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.
കർണപ്രയാഗിലെ ബഹുഗുണ നഗർ, സുഭാഷ് നഗർ, അപ്പർ ബസാർ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ചമോലി ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റ് ഹിമാൻഷു ഖുറാന ഞായറാഴ്ച സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ഖുറാന പറഞ്ഞു.
ALSO READ: Jammu Kashmir: ജമ്മുകശ്മീരിലെ റംബാനിൽ മണ്ണിടിച്ചിൽ; 13 വീടുകൾ തകർന്നു
മണ്ണിടിച്ചിലിൽ അമിത വിള്ളലുണ്ടായ കെട്ടിടങ്ങൾ ഒഴിപ്പിച്ച് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. വാടകയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആറ് മാസത്തെ വാടക നൽകും. അപകടത്തിൽപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ജില്ലാ മജിസ്‌ട്രേറ്റ് എസ്ഡിഎമ്മിന് നിർദേശം നൽകി. കെട്ടിടങ്ങളിലെ വിള്ളലുകൾ നിരീക്ഷിക്കാൻ ക്രാക്കോമീറ്ററുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചു.
ഫെബ്രുവരി രണ്ടിന് വിള്ളലുകൾ ഉണ്ടായതിനെ തുടർന്ന്, ദുരിതബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് ഷെൽട്ടറുകളും ഖുറാന പരിശോധിച്ചു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും എത്രയും വേഗം പൂർത്തിയാക്കാനും എക്‌സിക്യൂട്ടീവ് ബോഡിക്ക് നിർദ്ദേശം നൽകി. വിള്ളലുള്ള കെട്ടിടങ്ങളുടെ എണ്ണം വർധിച്ചിട്ടില്ലെന്നും ഇതുവരെ 863 കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...