അതിർത്തിയിൽ വെടിനിർത്തൽ ലംഘനം-ജവാന് വീരമൃത്യു
10ാം ജമ്മു ആന്റ് കാശ്മീർ റൈഫിൾസിലെ(10JAK RIFLES) ഹവിൽദാർ നിർമ്മൽ സിങ്ങാണ് മരിച്ചത്.പൂഞ്ച് ജില്ലയിലാണ് ഇന്നലെ പാക് പ്രകോപനമുണ്ടായത്.
ജമ്മുകാശ്മീർ: കശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവെപ്പിൽ ഒരു ജവാന് വീരമൃത്യു. 10ാം ജമ്മു ആന്റ് കാശ്മീർ റൈഫിൾസിലെ ഹവിൽദാർ നിർമ്മൽ സിങ്ങാണ് മരിച്ചത്.പൂഞ്ച് ജില്ലയിലാണ് ഇന്നലെ പാക് പ്രകോപനമുണ്ടായത്. 10ാം ജെ ആന്റ് എകെ റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിംഗാണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിർമ്മൽ സിങ്ങിനെ ഉടൻ സൈനീക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃഷ്ണഗാട്ടി സെക്ട്റിലും പാകിസ്ഥാൻ വെടിവെപ്പ് തുടർന്നിരുന്നു എന്ന് ഒൗദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി.
ALSO READ: ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ
പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് സേനാ വൃത്തങ്ങൾ നൽകുന്ന സൂചന. അതിർത്തിയിൽ പ്രകോപനമില്ലാതെയുളള പാകിസ്ഥാന്റ വെടി നിർത്തൽ ലംഘനം നിത്യ സംഭവമാണ്. നിരവധി ഇന്ത്യൻ സൈനീകർക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെടുന്നത് 2020 ൽ മാത്രം പാകിസ്ഥാൻ 4052 വെടി നിർത്തൽ ലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 2019-ൽ ഇത് 3289 എണ്ണമായിരുന്നു.
രജൗരി ജില്ലയിൽ ജനുവരി ഒന്നിനുണ്ടായ പാക് വെടിവെയ്പ്പിൽ ഒരു നായ്ബ് സുബേദാറും കൊല്ലപ്പെട്ടിരുന്നു. 2021-ൽ ഇത് രണ്ടാമത്തെ ജവാനാണ് പാകിസ്ഥാന്റെ വെടിവെയ്പ്പിൽ കൊല്ലപ്പെടുന്നത്. കോവിഡിന്റെ മറവിൽ ഭീകരരെ കശ്മീരിലേക്ക നുഴഞ്ഞു കയറ്റാനുള്ള ശ്രമവും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും തകൃതിയായിരുന്നു
ALSO READ: Pfizer Corona Vaccine സുരക്ഷിതമെന്ന് WHO
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...