ന്യുഡൽഹി: കോവിഡ് മഹാമാരിക്കിടെ ഡൽഹിയിൽ പക്ഷിപ്പനി ഭീതി.  ഭീതി ഉണ്ടാക്കാൻ കാരണം കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ്.  ഡൽഹിയിലെ മയൂർ വിഹാറിലെ പാർക്കിൽ നൂറിലധികം കാക്കകളെ ചത്ത നിലയിൽ കണ്ടെത്തി.  മൃഗസംരക്ഷണ വകുപ്പിലെ അധികൃതർ ഇവയുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർക്ക് ജീവനക്കാരൻ പറയുന്നതനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ കാക്കകളെ ചത്ത നിലയിൽ കാണുന്നുണ്ടെന്നാണ്.  ഇന്ന് രാവിലെ ഏതാണ്ട് 15-20 കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.  ഇതോടെ കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളായി നൂറോളം കാക്കകളെയാണ് ഇവിടെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഡൽഹി സർക്കാരിൽ (Delhi Government) നിന്ന് ഒരു സംഘമെത്തി അഞ്ച് സാമ്പിളുകൾ എടുത്തുകൊണ്ട് പോയി എന്നും പാർക്ക് ജീവനക്കാരൻ അറിയിച്ചു. 


Also Read: EPFO Pension Latest News: പി‌എഫ് ഘടനയിൽ വലിയ മാറ്റങ്ങൾ, എന്താണെന്ന് അറിയണ്ടേ? 


ഇന്ത്യയിൽ കേരളം (Kerala), രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിലെ നാലു പ്രദേശങ്ങൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളാണ് പക്ഷിപ്പനിയുടെ ഉറവിടങ്ങളെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  അതേസമയം ഹിമാചലിലെ പോങ് ടാം വന്യജീവി സങ്കേതത്തിൽ നിന്നും ചത്ത നിലയിൽ കണ്ടെത്തിയ ദേശാടന പക്ഷികളിൽ എച്ച്-5 എൻ-1 സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.  ഇതിന് ശേഷമാണ് രാജ്യത്ത് വിവിധ ഇടങ്ങളിൽ ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. 


ഹരിയാനയിൽ പക്ഷിപ്പനി (Bird Flu) കാരണം കോഴികൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം പക്ഷികൾ ആണ് ചത്തൊടുങ്ങിയത്. അതുപോലെ രാജസ്ഥാനിലെ ഝാൽവാറിൽ കാക്കകൾ ചത്തു വീണതിന് പിന്നാലെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചു. ഗുജറാത്തിലെ (Gujarat) ജുനഗഡ് ജില്ലയിൽ മാനവദാർ താലൂക്കിൽ ഖരോ റിസർവോയറിൽ 53 ജലപക്ഷികളെ ചത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക