EPFO Pension Latest News: പി‌എഫ് ഘടനയിൽ വലിയ മാറ്റങ്ങൾ, എന്താണെന്ന് അറിയണ്ടേ?

  

EPFO Pension Latest News: ന്യൂഡൽഹി: സ്വകാര്യമേഖലയിൽ (Private Sector) ജോലി ചെയ്യുന്നവർക്ക് അവരുടെ പിഎഫിനെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു വാർത്തയുണ്ട്. ഇപിഎഫ്ഒ ഘടനയിൽ മാറ്റം വരാൻ സാധ്യത. തൊഴിൽ മന്ത്രാലയത്തിലെ (Labour Ministry) ഉന്നത ഉദ്യോഗസ്ഥർ തൊഴിൽ സംബന്ധിച്ച പാർലമെന്ററി സമിതിക്ക് ഒരു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപിഎഫ്ഒ (EPFO)പോലുള്ള പെൻഷൻ ഫണ്ടുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും കൂടുതൽ ലാഭകരമാക്കുന്നതിനും നിലവിലുള്ള ഘടനയിൽ മാറ്റം വരുത്തേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.

1 /4

പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ നിർദ്ദേശത്തിൽ, 'Defined benefits' എന്നതിനുപകരം 'Defined contributions' സംവിധാനം നടപ്പാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഇപി‌എഫ്‌ഒ പെൻഷനുള്ള ഏറ്റവും കുറഞ്ഞ പരിധി ഇപ്പോൾ നിശ്ചയിച്ചിട്ടുണ്ട്, ഇത് ഒരു തരത്തിൽ 'efined benefits' മോഡലാണ്. Defined contributions സമ്പ്രദായം സ്വീകരിക്കുന്നതിലൂടെ, പി‌എഫ് അംഗങ്ങൾക്ക് അവരുടെ അടവനുസരിച്ച് ആനുകൂല്യങ്ങൾ ലഭിക്കും, അതായത് കൂടുതൽ അടച്ചാൽ കൂടുതൽ ഗുണം.  

2 /4

മാധ്യമ റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച് നിലവിൽ 23 ലക്ഷത്തിലധികം പെൻഷൻകാർ ഇപിഎഫ്ഒയിൽ ഉണ്ട്.  അവർക്ക് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കുന്നു. പി.എഫിലേക്കുള്ള ഇവരുടെ സംഭാവനയുടെ നാലിലൊന്നിൽ കുറവാണ്. എന്നാൽ ഇത് തുടരുകയാണെങ്കിൽ ഭാവിയിൽ പിന്തുണയ്ക്കാൻ പ്രയാസമാണെന്നാണ്  അധികൃതർ വാദിക്കുന്നത്. അതിനാൽ കൂടുതൽ പ്രായോഗികമാക്കാൻ defined contribution ന്റെ  ഒരു സംവിധാനം സ്വീകരിക്കേണ്ടതുണ്ട്.

3 /4

2019 ഓഗസ്റ്റിൽ ഇപിഎഫ് പെൻഷൻ പദ്ധതി പ്രകാരം മിനിമം പെൻഷൻ 2000 രൂപ അല്ലെങ്കിൽ 3000 രൂപയായി ഉയർത്താൻ ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) ശുപാർശ ചെയ്തിരുന്നു. എന്നാൽ അത് നടപ്പാക്കിയില്ല. ഇക്കാര്യത്തിൽ പാർലമെന്ററി കമ്മിറ്റി തൊഴിൽ മന്ത്രാലയത്തിനോട് കാരണം തേടിയിരുന്നു. മിനിമം പെൻഷൻ 2000 രൂപയായി ഉയർത്തുന്നത് സർക്കാരിന് 4500 കോടി രൂപ ചെലവാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇനി ഇത് 3000 രൂപയായി ഉയർത്തിയാൽ 14595 കോടി രൂപയുടെ അധിക ഭാരമായിരിക്കും.

4 /4

പി‌എഫ് പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതും കുറയുന്നില്ല. ഓഹരി വിപണിയിൽ നിക്ഷേപിച്ച ഇപിഎഫ്ഒയുടെ വലിയൊരു ഭാഗം നഷ്ടമായെന്നും അതിൽ ലാഭമില്ലെന്നും അധികൃതർ പറഞ്ഞു. കോവിഡ് -19 മഹാമാരി (Covid-19 pandemic) മൂലം സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം കാരണം ഈ നിക്ഷേപം നെഗറ്റീവ് വരുമാനമാണ്  നൽകിയത്. ഇപിഎഫ്ഒയുടെ 13.7 ലക്ഷം കോടി രൂപയുടെ ഫണ്ട് കോർപ്പസിൽ 5 ശതമാനമായ അതായത് 4600 കോടി രൂപയാണ് വിപണിയിൽ നിക്ഷേപിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടകരമായ ഉൽ‌പ്പന്നങ്ങളിലും പദ്ധതികളിലും epfo ഫണ്ടുകൾ നിക്ഷേപിക്കുന്നത് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

You May Like

Sponsored by Taboola