സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സിആർപിഎഫിൽ ജനറൽ ഡ്യൂട്ടി റിക്രൂട്ട്മെൻറിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദേശം 1.30 ലക്ഷം തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെൻറ്. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rect.crpf.gov.in, sc.nic.in എന്നിവ സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഓഗസ്റ്റിൽ പുറത്ത് വിടുമെന്നാണ് വാർത്ത. എന്നാൽ, വിജ്ഞാപനം സംബന്ധിച്ച ഒരു വിവരവും ഒരു മാധ്യമത്തിലൂടെയും നിലവിൽ വന്നിട്ടില്ല. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിലടക്കം ഉണ്ടായിരുന്ന യോഗ്യത, പ്രായം, ശമ്പളം, അപേക്ഷാ പ്രക്രിയ എന്നിവ പരിശോധിക്കാം.


വിദ്യാഭ്യാസ യോഗ്യത


ഈ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായ യുവാക്കൾ ആയിരിക്കണം.


പ്രായ പരിധി


അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 18 മുതൽ 25 വയസ്സ് വരെ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഇളവ് നൽകും.


ശമ്പളം


ലെവൽ 3 പേ മെട്രിക്‌സിന്റെ അടിസ്ഥാനത്തിൽ ഈ റിക്രൂട്ട്‌മെന്റിന്റെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ശമ്പളം നൽകും. ഈ ഉദ്യോഗാർത്ഥികൾക്ക് 21700 മുതൽ 69100 വരെ ആയിരിക്കും ശമ്പളം.


അപേക്ഷിക്കേണ്ട വിധം


1. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2. റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകി സമർപ്പിക്കുക.
3. നൽകിയിരിക്കുന്ന സിആർപിഎഫ് ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
4. അതിനുശേഷം അപേക്ഷാ ഫീസ് സമർപ്പിക്കുകയും ഭാവി റഫറൻസിനായി ഫോമിന്റെ ഒരു പകർപ്പ് നിങ്ങളുടെ പക്കൽ സൂക്ഷിക്കുകയും ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.