രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സിആർപിഎഫ് അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 620 ആയി ഉയര്‍ന്നു. നിലവിൽ 189 പേരാണ് ചികിത്സയിലുള്ളത്. 427 ജവാന്മാർക്ക് രോഗം ഭേദമായി. നാല് സിആർപിഎഫ് ജവാന്മാർ ഇത് വരെ കൊവിഡ് ബാധിച്ചു മരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്ഡൗൺ ഇളവുകൾ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 11502 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ലേക്ക് ഉയര്‍ന്നു. ആകെ മരണം 9520 ആയി.


Also Read: നാല് ഐടിബിപി ഉദ്യോഗസ്ഥർക്ക് കോറോണ സ്ഥിരീകരിച്ചു


ഡൽഹി, മഹാരാഷ്ട്ര തമിഴ്നാട് തുടങ്ങിയ 5 സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ ഗുരുതരമാണ്. ഇന്നലെ ഡൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ യോഗം വിളിച്ചിരുന്നു. പല സുപ്രധാന തീരുമാനങ്ങളും യോഗത്തിൽ എടുക്കുകയുണ്ടായി.