ന്യുഡൽഹി: നാല് ഐടിബിപി ഉദ്യോഗസ്ഥർക്ക് കോറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഐടിബിപി ബുള്ളറ്റിനിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: പത്മജ രാധാകൃഷ്ണൻ അന്തരിച്ചു
ഇപ്പോൾ 33 പേരാണ് കോറോണ ബാധിതരായി ചികിത്സയിലുണ്ട്. ഇവരിൽ 21 പേർ ഡൽഹിയിലും ബാക്കിയുള്ളവർ മറ്റിടങ്ങളിലും ചികിത്സയിലാണ്. ഏതാണ്ട് 195 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ബുള്ളറ്റിനിൽ പറയുന്നുണ്ട്.
Also read: ആറ്റിങ്ങലിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു
ഇതിനിടയിൽ ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 11,929 കേസുകളാണ്. ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ ഇത്രയധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിയത് 8049 പേരാണ്. ഇപ്പോൾ ചികിത്സയിലുള്ളത് 1.49.348 പേരാണ്.