ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഷീര്‍പോറയിലാണ് വെടിവെയ്പ്പുണ്ടായത്.


പ്രദേശത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന്‍റെ പട്രോളിംഗിനുനേരെ തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു.


പ്രദേശത്ത് സൈന്യത്തെ വിന്ന്യസിച്ച് തീവ്രവാദികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 


കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സിആര്‍പിഎഫിനുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.