രാജസ്ഥാനിൽ നിയമസഭാ കക്ഷി യോഗം റദ്ദാക്കി; ഗെഹ്‌ലോട്ടിനെയും സച്ചിൻ പൈലറ്റിനേയും ഡൽഹിക്ക് വിളിപ്പിച്ചു
കെ സി വേണുഗോപാലിനോട് കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കുകയും തീരുമാനം ഹൈക്കമാൻഡിന് വിടാനുള്ള പ്രമേയം പാസാക്കാനും പറഞ്ഞിട്ടുണ്ട്.
ജയ്പുർ: പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷി യോഗംരാജസ്ഥാനിൽ റദ്ദാക്കിയതിന് പിന്നാലെ ഗെഹ്‌ലോട്ടിനെയും സച്ചിൻ പൈലറ്റിനേയും ഡൽഹിക്ക് വിളിപ്പിച്ചു. അശോക് ഗെഹ്‌ലോട്ടുമായി കെസി വേണുഗോപാൽ സംസാരിക്കുകയും ചെയ്തു. കെ സി വേണുഗോപാലിനോട് കാര്യങ്ങൾ തൻ്റെ നിയന്ത്രണത്തിലല്ലെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എംഎല്‍എമാരോട് സംസാരിക്കാന്‍ നിരീക്ഷകര്‍ക്ക് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്‍കുകയും തീരുമാനം ഹൈക്കമാൻഡിന് വിടാനുള്ള പ്രമേയം പാസാക്കാനും പറഞ്ഞിട്ടുണ്ട്.
അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. ഇതിന് ഗെഹ്ലോട്ട് പക്ഷത്തുള്ള ചില എംഎല്‍എമാര്‍ സച്ചിനെ പിന്തുണക്കുമെന്ന സൂചന കിട്ടിയതോടെയാണ് നിയമസഭ കക്ഷിയോഗം വിളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതുതന്നെ. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനെ തുടർന്ന് നിയമസഭാ കക്ഷിയോഗം റദ്ദാക്കുകയായിരുന്നു. രാജസ്ഥാനിൻ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ ഗെഹ്ലോട്ട് പക്ഷത്തെ എംഎൽഎമാർ നാടകീയമായ നീക്കമാണ് നടത്തിയത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് നടപടിയോടു വിയോജിച്ച 92 എംഎൽഎമാർ രാജിഭീഷണി മുഴക്കുകയായിരുന്നു. ഇവർ സ്പീക്കർ സി.പി.ജോഷിയെ കണ്ടശേഷം അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തും. എംഎൽഎമാരുടെ ഈ നീക്കത്തെ തുടർന്ന് അശോക് ഗെഹ്ലോട്ടിന്റെ വസതിയിൽ ചേരാനിരുന്ന നിയമസഭാ കക്ഷി യോഗം നിമിഷങ്ങൾ ബാക്കി നിൽക്കെ റദ്ദാക്കി. എംഎൽഎമാർ ക്ഷുഭിതരാണെന്നും ഒന്നും തന്റെ കയ്യിലല്ലെന്നുമാണ് രാജിഭീഷണിയെക്കുറിച്ച് ഗെഹ്ലോട്ട് നേതൃത്വത്തോട് പറഞ്ഞത്.
ഇതിനിടയിൽ സച്ചിൻ പൈലറ്റ് ജയ്പുരിലെ വസതിയിലെത്തി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോൾ ഇരുവരേയും കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. നേരത്തെ എഐസിസി നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ എന്നിവരുമായും ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാൻ നിയമസഭയിൽ ആകെ 200 എംഎൽഎമാരാണ് ഉള്ളത്. ഇതിൽ കോൺഗ്രസിന് 107 എംഎൽഎമാരും ബിജെപിക്ക് എഴുപതുമാണുള്ളത്. ഗെഹ്ലോട്ട് പക്ഷത്തുള്ള 92 എംഎൽഎമാർ രാജിവച്ചാൽ സഭയുടെ അംഗബലം 108 ആയി കുറയും. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ 55 എംഎൽഎമാരുടെ മാത്രം പിന്തുണ മതിയാകും. ബിജെപിക്ക് 70 എംഎൽഎമാർ ഉണ്ടെന്നിരിക്കെ ഇതു കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.
Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ
ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയും എംഎൽഎയുമായ ശാന്തി ധരവാളിന്റെ വസതിയിൽ ഗെഹ്ലോട്ട് പക്ഷ എംഎൽഎമാർ ഇന്നലെ വൈകുന്നേരം യോഗം ചേർന്നിരുന്നു.യോഗത്തിൽ 2020 ൽ സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരും ചേർന്ന് വിമതനീക്കം നടത്തിയപ്പോൾ സർക്കാരിനെ പിന്തുണച്ച എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെഹ്ലോട്ട് പക്ഷത്തെ എംഎൽഎമാർ ഐകകണ്ഠമായി പ്രമേയം പാസാക്കിയതായും റിപ്പോർട്ടുണ്ട്.
സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള നടപടി ഗെഹ്ലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ ടീം ആവശ്യമുന്നയിച്ചപ്പോൾ എന്നാൽ താൻ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഗെഹ്ലോട്ടും ഉന്നയിച്ചു. എന്നാൽ 2018 ൽ ഭരണം പിടിക്കാൻ മുന്നിൽ നിന്ന സച്ചിനെ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ തങ്ങള്‍ രാജിവെക്കുമെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തെ 83 എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...