CUET UG Result: CUET UG ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ? എവിടെ അറിയാം
CUET UG Result 2023 declaired: 14,99,790 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) സംഘടിപ്പിച്ച CUET UG (CUET UG ഫലം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. NTA- cuet.samarth.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പരിശോധിക്കാവുന്നതാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഇത്തവണം ഫലം കാത്തിരിക്കുന്നത്. 14,99,790 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ജൂൺ 29ന് പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ടിരുന്നു. പല സെഷനുകളിൽ നിന്നായി 400 ചോദ്യങ്ങളായിരുന്നു നീക്കം ചെയ്തത്. പരീക്ഷാ അധികൃതരുടെ സമഗ്രമായ വിലയിരുത്തലിനും സൂക്ഷ്മപരിശോധനയ്ക്കും ശേഷം അന്തിമമായ ഉത്തരസൂചിക പ്രസിദ്ധീകരിച്ചത് ജൂലൈ 12 ബുനാഴ്ച്ചയാണ്. പുറത്തുവിട്ട ഉത്തരസൂചികവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ള വിദ്യാർത്ഥികൾക്ക് ജൂലൈ 30 വരെ അപേക്ഷ നൽകാവുന്നതാണ്.
CUET UG ഫലം 2023 എങ്ങനെ പരിശോധിക്കാം?
CUET 2023 ഫലം പരിശോധിക്കാൻ CUET-ന്റെ ഔദ്യോഗിക വെബ്സൈറ്റ് cuet.samarth.ac.in സന്ദർശിക്കുക.
കാൻഡിഡേറ്റ് ലോഗിൻ / സൈൻ ഇൻ എന്നതിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്യുന്നതിന് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡ് വിശദാംശങ്ങളും നൽകുക.
ഉദ്യോഗാർത്ഥികൾക്ക് CUET UG 2023 ഫലം കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും.
ഭാവി റഫറൻസിനായി ഉദ്യോഗാർത്ഥികൾ റിസൾട്ട് സ്‌കോർ കാർഡിന്റെ പ്രിന്റ് ഔട്ട് എടുക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...