New Delhi: വീട്ടുപടിക്കല്‍ എത്തുന്ന   പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം, ശ്രദ്ധിച്ചില്ലെങ്കില്‍  നവംബര്‍ ഒന്നുമുതല്‍  LPG Gas സിലിണ്ടര്‍ ലഭിക്കില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

LPG Gas വിതരണ സംവിധാനം കൂടുതല്‍ സുതാര്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതനുസരിച്ച് ചില നൂതന സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. പുതിയ  സംവിധാനത്തിന്  Delivery Authentication Code (DAC) എന്നാണ് പറയുന്നത്. 


വീട്ടിലെത്തുന്ന പാചക വാതകം  (Cooking gas) വാങ്ങാനുള്ള  ഈ പുതിയ സംവിധാനം,   DAC നവംബര്‍ ഒന്നുമുതല്‍  പ്രാബല്യത്തില്‍ വരും. അതായത്  പാചകവാതക വിതരണത്തിനും ഇനിമുതല്‍  ഒറ്റതവണ പാസ്വേര്‍ഡ്  (OTP) നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിരിയ്ക്കുന്നത്.  


OTP ലഭിക്കാനുളള നടപടി വളരെ ലളിതമാണ്. മൊബൈല്‍  വഴി പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു കോഡ് ലഭിക്കും. ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാല്‍ മതിയാകും.   OTP നല്‍കിയാലെ വിതരണ പ്രക്രിയ  പൂര്‍ത്തിയാകൂ. 


ഇത് ഉപഭോക്താവിന്‍റെ സുരക്ഷയെ സംബന്ധിച്ച് ഒരു ചുവടുവയ്പ്പാണെന്ന് പറയുമ്പോഴും കൃത്യമായി മേല്‍വിലാസം പുതുക്കാത്തവര്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാക്കാനാണ് സാധ്യത. മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് ഈ അവസരത്തില്‍  പ്രധാനമാണ്. 


Also read: അടുക്കളയ്ക്ക് ആശ്വാസം.... പാചകവാതകത്തിന് വന്‍ വിലക്കുറവ്...!!


അതിനാല്‍ മൊബൈല്‍ നമ്പറില്‍ മാറ്റമുണ്ടെങ്കില്‍ അത് അപ്‌ഡേറ്റ് ചെയ്യണം. കൂടാതെ,  ഗ്യാസ് ഏജന്‍സിയില്‍ നല്‍കിയിട്ടുള്ള വിലാസം താമസ സ്ഥലത്തില്‍നിന്ന് വ്യത്യാസമുണ്ടെങ്കില്‍ അതും പുതുക്കി നല്‍കണം. അല്ലാത്തപക്ഷം നവംബര്‍ ഒന്നുമുതല്‍  സിലണ്ടര്‍ ലഭ്യമാകില്ല.